ബെംഗളൂരുവിൽ നാലുപേർ 24 കാരനെ തല്ലിക്കൊന്നു, മൃതദേഹം ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ഭാസ്കർ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
മുഖ്യപ്രതിയുടെ വിവാഹിതയായ സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചതിനാണു കൊല ചെയ്യപ്പെട്ടത്.
ഓട്ടോ ഡ്രൈവർ മുനിരാജു (28),മാരുതി ( 22), നാഗേഷ് (22), പ്രശാന്ത് (20) എന്നിവരാണ് കീഴടങ്ങിയ മറ്റ് പ്രതികൾ. പോലീസ് പറയുന്നതനുസരിച്ച്, മുനിരാജു ഒളിച്ചോടാനുള്ള പദ്ധതികളെക്കുറിച്ച് മനസിലാക്കുകയും നാഗർഭവി സർക്കിളിന് സമീപം സഹോദരിയോടും കുട്ടിയോടും ഒപ്പം ഭാസ്കറിനെ പിടികൂടുകയും തന്റെ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ അവരെ വേറെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി,കൊല ചെയ്യുകയായിരുന്നു പോലീസ് പറഞ്ഞു.