Home Featured 27 വര്‍ഷമായി ലീവെടുക്കാത്ത ജീവനക്കാരന്‍; കമ്ബനി കൊടുത്തത് ചെറിയ സമ്മാനം, സോഷ്യല്‍ മീഡിയ കൊടുത്തു ഒരു വമ്ബന്‍ ഗിഫ്റ്റ്

27 വര്‍ഷമായി ലീവെടുക്കാത്ത ജീവനക്കാരന്‍; കമ്ബനി കൊടുത്തത് ചെറിയ സമ്മാനം, സോഷ്യല്‍ മീഡിയ കൊടുത്തു ഒരു വമ്ബന്‍ ഗിഫ്റ്റ്

27 വര്‍ഷത്തിനിടെ ഒരു ദിവസം പോലും അവധിയെടുക്കാത്ത ജീവനക്കാരന് അയാളുടെ കമ്ബനി കൊടുത്തത് ഒരു ചെറിയൊരു സമ്മാനം. അമേരിക്കയിലെ ബര്‍ഗര്‍ കിങ്ങ് ജീവനക്കാരന്‍ കെവിന്‍ ഫോര്‍ഡിനാണ് ചെറിയ സമ്മാനം കൊടുത്ത് കമ്ബനി തഴഞ്ഞത്.

ചെറിയ ബാഗിലായി സിനിമാ ടിക്കറ്റും സ്റ്റാര്‍ബക്സ് കപ്പും മിഠായിയും അടങ്ങുന്നതായിരുന്നു കവര്‍.കമ്ബനിയുടെ ആദരവേറ്റ് വാങ്ങി കെവിന്‍ നന്ദി പറയുന്ന വീഡിയോ വൈറലായതോടെയാണ് കെവിനായി സോഷ്യല്‍ മീഡിയ ഒരുമിച്ചത്. കെവിനായി സംഭാവനയാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി എല്ലാവരും അഭ്യര്‍ഥിച്ചത്.

അത്തരത്തില്‍ 300,000 ഡോളര്‍ (2.36 കോടിയിലധികം രൂപ) ആണ് സംഭാവനയായി എത്തിയത്. ഇപ്പോഴും പൈസ വന്നു കൊണ്ടിരിക്കുകയാണ്. 54 വയസ്സുള്ള കെവിന്‍ മക്കാരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബര്‍ഗര്‍ കിങ്ങ് ഔട്ട്‌ലെറ്റില്‍ 1995 മുതല്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയില്‍ കമ്ബനിയുടെ ക്യാഷ്യറായും പാചകക്കാരനായും വരെ കെവിന്‍ ജോലി നോക്കി. ഇതിന്‍റെ ഭാഗമായാണ് കമ്ബനി ഇയാളെ ആദരിച്ചതും.

കെവിന്‍ ഫോര്‍ഡിന്റെ മകള്‍ സെറീന സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ എഴുതി.”ആ വീഡിയോയിലെ മനുഷ്യന്‍ എന്റെ പിതാവാണ്. 27 വര്‍ഷമായി അദ്ദേഹം തന്റെ ജോലിയിലുണ്ട്.അതെ, ഒരു ദിവസം പോലും അദ്ദേഹം നഷ്ടപ്പെടുത്തിയിട്ടില്ല.

27 വര്‍ഷം മുമ്ബ് എന്റെയും എന്റെ മൂത്ത സഹോദരിയുടെയും സംരക്ഷണം ലഭിച്ചപ്പോള്‍ അദ്ദേഹം ഒരു പിതാവായി ഈ ജോലിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പിന്നീട് ഞങ്ങളുടെ കുടുംബത്തില്‍ മാറ്റം വരുകയും അദ്ദേഹം പുനര്‍വിവാഹം കഴിക്കുകയും ചെയ്‌തു. അപ്പോഴും അദ്ദേഹത്തിന് ഉത്തരവാദിത്തം കൂടുകയാണുണ്ടായത്- സെറീന പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group