ജനപ്രീതിയില്‍ ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്‍റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് ചിത്രങ്ങളൊന്നും ഇല്ല.
എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ആണ്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് മൂന്നാം സ്ഥാനത്ത്.
ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ ചിത്രങ്ങള്‍
1. ആര്‍ആര്‍ആര്‍
2. ദ് കശ്മീര്‍ ഫയല്‍സ്
3. കെജിഎഫ് ചാപ്റ്റര്‍ 2
4. വിക്രം
5. കാന്താര
6. റോക്കട്രി
7. മേജര്‍
8. സിതാ രാമം
9. പൊന്നിയിന്‍ സെല്‍വന്‍ 1
10. 777 ചാര്‍ലി
ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാല്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായി ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ചിത്രത്തിന്‍റെ ഒരു സീക്വല്‍ ഉണ്ടാവാനുള്ള സാധ്യതയെക്കുറിച്ചും രാജമൌലി പറഞ്ഞിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളില്‍ രണ്ട് നാമനിര്‍ദേശങ്ങളും ചിത്രം നേടിയിട്ടുണ്ട്.
ബോളിവുഡിന്‍റെ പരാജയത്തിന്‍റെ കാരണം ഇതാണ്; വ്യക്തമാക്കി എസ്എസ് രാജമൗലി
ചെന്നൈ: 2022 സൂപ്പര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ കൂടി വര്‍ഷമാണ് ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച അദ്ദേഹത്തിന്റെ ചിത്രം ആര്‍ആര്‍ആര്‍ ഒരു പാന്‍ ഇന്ത്യ മാത്രമല്ല, ആഗോള ഹിറ്റാണ് 2022 ല്‍ സൃഷ്ടിച്ചത്. നിരവധി അവാർഡുകൾ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ, ഓസ്‌കാർ 2023 ലേക്ക് യോഗ്യത നേടും എന്ന വാര്‍ത്ത ഇങ്ങനെ ആര്‍ആര്‍ആര്‍ ഏറെ നേട്ടങ്ങള്‍ നേടി. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ഇന്ത്യന്‍ ചിത്രത്തിന് ഏറെ അംഗീകാരങ്ങളാണ് ലഭിച്ചത്.
അതേ സമയം 2022 ലെ ഇന്ത്യന്‍ സിനിമ വിപണി നോക്കിയാല്‍ ആര്‍ആര്‍ആര്‍, കാന്താര, കെജിഎഫ് 2 എന്നിങ്ങനെ സൗത്ത് സിനിമകൾ ഇന്ത്യയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ. ഭൂൽ ഭുലയ്യ 2, ദി കാശ്മീർ ഫയൽസ്, ദൃശ്യം 2, ബ്രഹ്മാസ്ത്ര എന്നിവ ഒഴികെ ബോളിവുഡ് സിനിമകൾ പ്രതീക്ഷിച്ച തരത്തിലുള്ള വിജയം ഈ വര്‍ഷം നേടിയില്ല സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.
അതേ സമയം ഈ വര്‍ഷം ബോളിവുഡിന് പറ്റിയത് എന്താണ് എന്ന് വ്യക്തമാക്കുകയാണ് എസ്എസ് രാജമൌലി. ഫിലിം കംപാനിയന്റെ ഫിലിം മേക്കേഴ്‌സിന്റെ സംഭാഷണത്തിനിടയിൽ, എസ്എസ് രാജമൗലി പറഞ്ഞു അവരുടെ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമാണ് സിനിമാ നിർമ്മാതാക്കൾക്ക് ആത്മസംതൃപ്തി ലഭിക്കുക. കോർപ്പറേറ്റുകൾ ഹിന്ദി സിനിമകളിലേക്ക് വരാൻ തുടങ്ങിയതോടെ നടന്മാർക്കും സംവിധായകർക്കും ഉയർന്ന പ്രതിഫലം കൊടുക്കാൻ തുടങ്ങിയപ്പോൾ പടം വിജയിക്കാനുള്ള ത്വര അൽപ്പം കുറഞ്ഞു എന്ന് എസ്എസ് രാജമൗലി പറഞ്ഞു.
അതേ സമയം എസ് എസ് രാജമൗലിക്ക് ഈ വര്‍ഷം ആഘോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് രണ്ട് വിഭാഗങ്ങളിലായാണ് ആര്‍ആര്‍ആര്‍ ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തില്‍ മികച്ച ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ഒറിജിനൽ ഗാനം -വിഭാഗത്തില്‍ ഗാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു.
അതേസമയം 2023ലെ ഓസ്‌കാറിന് പരിഗണിക്കുന്നതിനായി 15 വിഭാഗങ്ങളിലായി ആർആർആർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ (എസ്.എസ്. രാജമൗലി), രാം ചരണിന് മികച്ച നടൻ, ജൂനിയർ എൻ.ടി.ആർ, മികച്ച സഹനടൻ (അജയ് ദേവ്ഗൺ), നടി (ആലിയ ഭട്ട്), മികച്ച ഒറിജിനൽ ഗാനം ‘നാട്ടു നാട്ടു’, മികച്ച ഒറിജിനൽ തിരക്കഥ (എസ്.എസ്. രാജമൗലി, വി. വിജയേന്ദ്ര പ്രസാദ്, സായ് മാധവ് ബുറ). മികച്ച ഒറിജിനൽ സ്കോർ (എം.എം. കീരവാണി), മികച്ച ഫിലിം എഡിറ്റിംഗ് (ശ്രീകർ പ്രസാദ്), മികച്ച ശബ്ദം, മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈലിംഗ്, മികച്ച വിഷ്വൽ ഇഫക്റ്റ്. എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.