ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിൽ രണ്ടു വ്യത്യസ്ത കേസുകളിലായി അനധികൃതമായി കൊണ്ടുപോവുകയായിരുന്ന ഒന്നര ക്വിന്റൽ അരിയും മൂന്നരലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. തരിക്കെരെ ലക്കവല്ലി ഗ്രാമത്തിലാണ് രണ്ടു കേസുകളും റിപ്പോർട്ട് ചെയ്തത്. ലക്കവല്ലി എം.സി. ക്യാമ്പ് ചെക്പോസ്റ്റിൽ ലോറി പരിശോധിച്ചപ്പോഴാണ് ശിവമോഗയിൽനിന്ന് മാണ്ഡ്യയിലേക്ക് അനധികൃതമായി കൊണ്ടുപോവുകയായിരുന്ന അരി പിടിച്ചെടുത്തത്. അരിയുമായി ബന്ധപ്പെട്ട രേഖകളില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറിയും പിടിച്ചെടുത്തു.
നെടുമ്ബാശ്ശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
കൊച്ചി: നെടുമ്ബാശ്ശേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇന്ന് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മൂന്നുപേരാണ് അപകടസമയത്ത് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.