ബെംഗളൂരു: നഗരത്തിൻറെ കിഴക്കൻ മേഖലയിലെ ചർച്ച് സ്ട്രീറ്റ് റോഡിലെ ഫുട്‌പാത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനം വെള്ളിയാഴ്ച നടന്നു. ഈസ്റ്റ് സോൺ കമ്മീഷണർ സ്നേഹൽ അധ്യക്ഷത വഹിച്ചു.ഫുട്പാത്ത് കയ്യേറരുതെന്ന് കടകളുടെ ഉടമകൾക്ക് ഇതിനകം തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.
എന്നിട്ടും, നടപ്പാത കൈയേറി കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാക്കി കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ചർച്ച് സ്ട്രീറ്റ് റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള അമ്പതോളം കടകളും തട്ടുകടകളും ഒഴുപ്പിച്ചു.പോലീസ് ഉദ്യോഗസ്ഥരുടെയും കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെയും മാർഷലുകളുടെയും സഹകരണത്തോടെയാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ കൈയേറ്റം ഒഴിപ്പിക്കൽ നടപടി നടന്നത്.
നടപ്പാതയിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ 20ലധികം പോലീസ് സംഘത്തിൻ്റെയും 2 ടിപ്പറുകളുടെയും 6 ട്രാക്ടറുകളുടെയും സഹായത്തോടെ കോർപറേഷൻ പിടിച്ചെടുത്തു. അതിനിടെ, ഫുട്‌പാത്ത് വീണ്ടും കയ്യേറരുതെന്ന് എല്ലാ കടയുടമകൾക്കും മുന്നറിയിപ്പ് നൽകി.നടപ്പാതകളിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യത്തെയും ശുചിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു.
കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ സിലിണ്ടറുകൾ ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ കിഴക്കൻ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ കയ്യേറ്റമൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് കിഴക്കൻ മേഖലാ കമ്മീഷണർ സ്നേഹൽ പറഞ്ഞു.സോണൽ ജോയിൻ്റ് കമ്മീഷണർ സരോജ, എക്സിക്യൂട്ടീവ് ഓഫീസർ അഭിന്തര മുനിറെഡ്ഡി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
വ്യാജന്മാരെ’ വലയിലാക്കി എ.ഐ ; ഇതുവരെ വിച്ഛേദിച്ചത് 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍, 45 ലക്ഷം സ്പാം കോളുകള്‍ തടഞ്ഞു
വ്യാജന്മാരെ വലയിലാക്കാന്‍ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരെ വ്യാപക നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍.വ്യാജ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയ 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ ഇതുവരെ വിച്ഛേദിച്ചു. കൂടാതെ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി (DoT) പ്രവര്‍ത്തിക്കുന്ന നാല് ടെലികോം സേവന ദാതാക്കള്‍ ഇന്ത്യന്‍ ടെലികോം നെറ്റ്വര്‍ക്കില്‍ എത്തുന്നതില്‍ നിന്ന് 45 ലക്ഷം സ്പാം അന്താരാഷ്ട്ര കോളുകള്‍ തടഞ്ഞു.
മാത്രമല്ല, വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ലക്ഷത്തോളം അക്കൗണ്ടുകള്‍ ബാങ്കുകളും പേയ്മെന്റ് വാലറ്റുകളും മരവിപ്പിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പറഞ്ഞു. ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ എത്തുന്ന കോളുകള്‍ ഇല്ലാതാക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനം വൈകാതെ എത്തുമെന്നും മന്ത്രാലയം പറഞ്ഞു.സൈബര്‍ കുറ്റകൃത്യങ്ങളിലോ തട്ടിപ്പിലോ ഉള്‍പ്പെട്ട 2.29 ലക്ഷം മൊബൈല്‍ ഫോണുകളുടെ കണക്ഷന്‍ റദ്ദാക്കി. മോഷ്ടിച്ച/നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21.03 ലക്ഷം മൊബൈല്‍ ഫോണുകളില്‍ 12.02 ലക്ഷം കണ്ടെത്തി.
വിച്ഛേദിക്കപ്പെട്ട കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ വിച്ഛേദിക്കപ്പെട്ടു. 71,000 സിം ഏജന്റുമാരെ കരിമ്ബട്ടികയില്‍ പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 365 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.