ബെംഗളൂരു: നഗര വികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. അഴിമതി വിരുദ്ധ ബ്യൂറോ (എസ്ബി). അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സഹായിയായ ശിവലിങ്കയ്യയാണ് കുരുക്കിലായത്.
ഇയാൾ അനധികൃതമായി സമ്പാദിച്ച് 4 വീടും കൃഷി ഭൂമിയും സ്വർണം, വെള്ളി ആഭരണങ്ങളും മൂന്നു കാറുകളും രണ്ടു ഇരുചക്രവാഹനങ്ങളും റെയ്ഡിൽ കണ്ടെത്തി.വിരമിക്കാൻ 13 ദിവസം മാതമാണ് ശിവലിങ്കയ്ക്ക് ബാക്കിയുണ്ടായിരുന്നത്. സംസ്ഥാനത്തെ 21 സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിൽ എസിബി നടത്തിയ റെയ്ഡിലാണ് കണ്ടത്തൽ.