Home Featured അനധികൃത പാർക്കിങ്:ബെംഗളൂരുവിലെ 500 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടിസ്

അനധികൃത പാർക്കിങ്:ബെംഗളൂരുവിലെ 500 വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടിസ്

by കൊസ്‌തേപ്പ്

ബെംഗളൂരു: ഉപഭോക്താക്കൾ നോ പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്തതിനു 500 വ്യാപാര സ്ഥാപനങ്ങൾക്കു ട്രാഫിക് പൊലീസ് നോട്ടിസ് അയച്ചു. ഹോട്ടലുകൾ, സിനിമ തിയറ്ററുകൾ, മാളുകൾ ഉൾപ്പെടെയു ള്ളവയ്ക്കാണ് നോട്ടിസ് ലഭിച്ചത്. നിയമ ലംഘനം തുടർന്നാൽ കടുത്ത നിയമ നടപടിയുണ്ടാകു മെന്ന് മുന്നറിയിപ്പ് നൽകി. വാ ണിജ്യ കേന്ദ്രങ്ങളിലെ അനധികൃത പാർക്കിങ് കടുത്ത ഗതാഗത കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാ പകമായതിനെ തു ടർന്നാണ് നടപടി.

കുന്ദലഹള്ളി മെയിൻ റോഡിലെ കഫേയിൽ എത്തുന്നവർ അനധികൃത മായി വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കുണ്ടാക്കുന്നെന്ന് പരാതിയുയർന്നിരുന്നു. പിന്നാലെ ട്രാഫിക് പൊലീസ് ഇടപെട്ടതോടെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരെ ന യമിക്കാമെന്നു കഫേ ഉടമസ്ഥർ ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് കൂടുതൽ പ്രദേശങ്ങളിൽ പ്രശ്ന പരിഹാരത്തിന് അധികൃതർ മുന്നോട്ടുവന്നത്. വരും ദിവസങ്ങളിലും നടപടി കർശനമാക്കുമെന്നും ട്രാഫിക് ഡിസിപി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

ക്യുആര്‍ കോഡുമായി മരുന്ന് വിപണി;ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കും

ന്യൂഡല്‍ഹി : വ്യാജമരുന്നുകളുടെ നിയന്ത്രണത്തിനും മരുന്നിന്റെ ആധികാരികത ഉറപ്പിക്കുന്നതിനും ക്യുആര്‍ കോഡ് മരുന്നു ബ്രാന്‍ഡുകളില്‍ നിര്‍ബന്ധമാക്കുന്നതിനുള്ള വിജ്ഞാപനമായി.അടുത്തവര്‍ഷം ഓഗസ്റ്റ് 1 മുതല്‍ ഇതു നടപ്പാകുമെന്നാണ് വിജ്ഞാപനത്തിലുള്ളത്.പദ്ധതി നടപ്പാക്കാന്‍ 18 മാസം സാവകാശം മരുന്നു കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി ക്യുആര്‍ കോഡ് ഉറപ്പാക്കേണ്ട മരുന്നുകളുടെ ചുരുക്കപ്പട്ടിക ഫാ‍ര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം പുറത്തിറക്കി. നീക്കത്തിനായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group