Home Featured ബംഗളൂരു:നഗരത്തിലെ അനധികൃത പാചക വാതക സിലിണ്ടർ കേന്ദ്രം കണ്ടെത്തി

ബംഗളൂരു:നഗരത്തിലെ അനധികൃത പാചക വാതക സിലിണ്ടർ കേന്ദ്രം കണ്ടെത്തി

ബംഗളൂരു: കോലാറില്‍ അനധികൃതമായി പാചക വാതകം സിലിണ്ടറുകളില്‍ നിറച്ച്‌ വില്‍പന നടത്തുന്ന കേന്ദ്രം കണ്ടെത്തി. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് മംഗസാന്ദ്രയില്‍ പാചക വാതകം നിറക്കുന്ന കേന്ദ്രം കണ്ടെത്തിയത്.ഇവിടെനിന്ന് 300 സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് മതീൻ, റബീഖ്, സബീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത് ഗ്യാസ് കമ്ബനിയുടെ സിലിണ്ടറുകളാണ് ഇവർ വ്യാജ കേന്ദ്രത്തില്‍ വാതകം നിറക്കാനായി ഉപയോഗിച്ചിരുന്നത്. കോലാർ റൂറല്‍ പൊലീസ് കേസെടുത്തു.

എനിക്ക് പെണ്‍കുട്ടി ഇല്ലാത്തതിനാല്‍ ഒപ്പം കൂട്ടി’: ട്രെയിനില്‍ രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റിൽ

ട്രെയിനില്‍ രണ്ടരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാള്‍ അറസ്റ്റില്‍. മംഗളൂരുവില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.വീണ്ടും നാടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകളാണ് കടന്നു പോയത്. ഇതിനിടയില്‍ കുട്ടിയെ കാസര്‍കോട് നിന്ന് കണ്ടെത്തുകയായിരുന്നു.മലയാളിയായ അനീഷ് കുമാറാണ് അറസ്റ്റിലായത്. 49കാരനായ ഇയാള്‍ എറണാകുളം പറവൂർ സ്വദേശിയാണ്. കുട്ടിയെ കണ്ടെത്തിയത് ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്സ്‌പ്രസിലെ ജനറല്‍ കംപാര്‍ട്ട്മെൻ്റില്‍ നിന്നായിരുന്നു.

മറ്റു യാത്രക്കാർ കുട്ടിയെ പ്രതിക്കൊപ്പം സംശയാസ്പദമായ രീതിയില്‍ കണ്ടതിനാല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.മുംബൈയില്‍ നിന്ന് മടങ്ങുകയായിരുന്നു ഇയാള്‍. കുട്ടി തൻ്റെ കയ്യില്‍ പിടിച്ചെന്നും, തനിക്ക് പെണ്‍കുട്ടിയില്ലാത്തതിനാല്‍ കൂടെക്കൂട്ടിയെന്നുമാണ് അനീഷ് കുമാർ പൊലീസിന് നല്‍കിയ മൊഴി.

ഇതിനിടയില്‍ പൊലീസിന് മംഗലൂരു കങ്കനാടിയില്‍ താമസിക്കുന്ന ന്യൂഡല്‍ഹി സ്വദേശികളായ ദമ്ബതികളുടെ കുഞ്ഞിനെ കാണാനില്ലെന്ന പരാതി കിട്ടിയിരുന്നു. തുടർന്ന് കുഞ്ഞിൻ്റെ ചിത്രം മാതാപിതാക്കള്‍ തിരിച്ചറിയുകയും, കാസർഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവർക്ക് വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ കൈമാറുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group