ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് ഗാന്ധിനഗർ ഏരിയയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡാൻസ് ബാർ പൂട്ടിച്ചു 64 സ്ത്രീകളെ മുചിപ്പിച്ചതായി സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറിയിച്ചു.ഗാന്ധിനഗറിലെ അഞ്ചാമത്തെ പ്രധാന റോഡിലെ മൂഡ് ബാർ ആൻഡ് റെസ്‌റ്റോറന്റിന്റെ ഉടമകൾ അനധികൃതമായി ഡാൻസ് ബാർ നടത്തിവരികയായിരുന്നെന്നും ഉപഭോക്താക്കളെ പ്രീതിപ്പെടുത്തുന്നതിനായി ചെറിയ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്ന സ്ത്രീകളെ ജോലിക്കെടുക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.3 ജീവനക്കാരുൾപ്പെടെ ഒമ്പത് പേരെ ബാറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും 64 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു, 1.32 ലക്ഷം രൂപയുടെ പണവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.മഹാരാഷ്ട്രയിൽ നിന്നുള്ള 8, ഡൽഹിയിൽ നിന്നുള്ള 6, പഞ്ചാബിൽ നിന്നുള്ള 8, രാജസ്ഥാനിൽ നിന്നുള്ള 13, മധ്യപ്രദേശിൽ നിന്നുള്ള 3, ഉത്തരാഖണ്ഡിൽ നിന്നുള്ള 2, യുപിയിൽ നിന്നുള്ള 5, പശ്ചിമ ബംഗാളിൽ നിന്നുള്ള 2 എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് രക്ഷപ്പെടുത്തിയതെന്ന് പോലീസ് കൂട്ടിച്ചേർത്തു.