ഐകിയ സ്റ്റോറിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ടേബിളിലേക്ക് വീണ് ചത്ത എലി. ബംഗളൂരു സ്റ്റോറിലാണ് സംഭവമുണ്ടായത്.ശരണ്യ ഷെട്ടിയെന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ട്വിറ്ററിലൂടെയാണ് അവര്‍ ദുരനുഭവം പങ്കുവെച്ചത്. ശരണ്യയുടെ ട്വീറ്റ് പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഐകിയക്കെതിരെ ഉയര്‍ന്നത്.ഐകിയയുടെ നാഗസാന്ദ്രയിലുള്ള ഔട്ട്ലെറ്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഇതിന്റെ ചിത്രങ്ങള്‍ സഹിതം അവര്‍ ട്വീറ്റിടുകയായിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ എലി ടേബിളില്‍ വീഴുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.ശരണ്യയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി ഐകിയ തന്നെ രംഗത്തെത്തി. മോശം അനുഭവമുണ്ടായതില്‍ ക്ഷമ ചോദിക്കുകയാണെന്ന് ഐകിയ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷക്ക് ഞങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഐകിയ കൂട്ടിച്ചേര്‍ത്തു.
മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !
ട്വിറ്ററില്‍ ഒരു യുവതിയുടെ ഓണ്‍ലൈന്‍ കുറ്റസമ്മതം കണ്ട നെറ്റിസണ്‍സ് ഞെട്ടി. പിന്നാലെ ആ കുറിപ്പ് ട്വിറ്ററില്‍ വൈറലായി.കുറിപ്പിനോടൊപ്പം നല്‍കിയ സ്ക്രീന്‍ ഷോട്ടില്‍ 14 പുരുഷന്മാരെ നമ്ബറിട്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഒപ്പം വയസും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനവും ശമ്ബളവും സ്ഥലവും നല്‍കിയിച്ചുണ്ട്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു. ” 29 സ്ത്രീ, ബി കോം, ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഞാൻ മാട്രിമോണിയിലൂടെ 14 ആണ്‍കുട്ടികളോട് സംസാരിച്ച് ആശയക്കുഴപ്പത്തിലായി. ഏതാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത്, ദയവായി സഹായിക്കൂ.”Dr Blackpill എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. ഒപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു.
‘ഞാൻ ഇതിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഇതാ. പെണ്‍കുട്ടി 29 വയസ്സുള്ള ജോലിയില്ലാത്ത ബികോം ആണ്. അത്തരമൊരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം, ചുവടെയുള്ള മിക്ക ഓപ്ഷനുകളും സുരക്ഷിതമായിരിക്കാൻ വളരെ നല്ലതാണ്. ഉദാഹരണത്തിന്, 45 എല്‍പിഎക്കാരനോ ഒരു ഡോക്റ്റോ അവള്‍ക്ക് വേണ്ടി മത്സരിക്കുന്നത് എന്തുകൊണ്ട്? ആണ്‍കുട്ടികളുടെ ചില പ്രധാന പോരായ്മകള്‍ അല്ലാതെ. 30 വയസ്സിന് താഴെയും 20 വയസ്സിന് താഴെയും LPA എന്നത് ഒരു യഥാര്‍ത്ഥ പന്തയമായി തോന്നുന്നുലിസ്റ്റില്‍ ആകെ 14 പേരാണ് ഉള്ളത്.
വാര്‍ഷിക പാക്കേജുകള്‍ പ്രതിവര്‍ഷം 14 ലക്ഷം മുതല്‍ 45 ലക്ഷം വരെയാണ്. ഇതോടൊപ്പം ലിസ്റ്റുചെയ്ത ചിലരുടെ ചില സ്വഭാവങ്ങളും അവള്‍ സൂചിപ്പിച്ചിട്ടുണ്ട്. ചിലരുടെ ഉയരവും. മറ്റ് ചിലരുടെ കഷണ്ടിയെ കുറിച്ചും സൂചനയുണ്ട്. വിചിത്രമായ ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ നാലായിരത്തോളം പേരാണ് കുറിപ്പ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. ‘ലിംഗഭേദമില്ലാതെ ഏതൊരാളും കടന്നുപോകുന്ന ഏറ്റവും അപമാനകരമായ പ്രക്രിയയാണ് അറേഞ്ച്ഡ് വിവാഹങ്ങള്‍,’ ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. “അവളുടെ പ്രധാന വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. വിവാഹ വിപണി സ്ത്രീകളോട് എങ്ങനെ വളരെയധികം ചായ്‌വ് കാണിക്കുന്നുവെന്ന് കാണിക്കുന്നു,” മറ്റൊരാള്‍ കുറിച്ചു.