ബെംഗളൂരു∙ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മുൻനിര സ്ഥാനം നിലനിർത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) ബെംഗളൂരുവിന് അഭിമാനമായി. സർവകലാശാല വിഭാഗത്തിൽ 83.16, ഗവേഷണ വിഭാഗത്തിൽ 86.22 എന്നിങ്ങനെ പോയിന്റകൾ നേടി ഒന്നാമതെത്തിയ ഐഐഎസ്എസി ഓവറോൾ വിഭാഗത്തിൽ 83.09പോയിന്റ് നേടി രണ്ടാംസ്ഥാനം സ്വന്തമാക്കി. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ രാജ്യത്തിന്റെ വികസനത്തിന് ഒട്ടേറെ ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയ ഐഐഎസ്സി 1890ൽ ജെ.എൻ ടാറ്റയാണ് സ്ഥാപിച്ചത്.
നൊബേൽ സമ്മാന ജേതാവ് സി.വി രാമനാണ് ഐഐഎസ്സിയുടെ ആദ്യ തദ്ദേശീയ ഡയറക്ടർ. ഓവറോൾ വിഭാഗത്തിൽ കർണാടകയിൽ നിന്നുള്ള 7 സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ ഏജ്യുക്കേഷൻ (റാങ്ക്–16), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സൂറത്ത്കൽ (38), മൈസൂരു ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച് എന്നിവയാണ് ഇടം നേടിയത്.
മാനേജ്മെന്റ് വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവിന് രണ്ടാംസ്ഥാനവും ബെംഗളൂരു, മെഡിക്കൽ വിഭാഗത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) നാലാമതുമെത്തി.
കിലോയ്ക്ക് രണ്ടരലക്ഷം രൂപ! കൊപ്പാളിലെ മാമ്ബഴമേളയില് താരമായി ‘മിയാസാകി’, കാണാനെത്തുന്നത് ധാരാളംപേര്‍
ഒരു മാമ്ബഴത്തിന് 40,000 രൂപ വില! കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്ബഴം കണ്ട് അത്ഭുതം കൂറുകയാണ് കൊപ്പാളിലെ മാമ്ബഴക്കര്ഷകര്.ജപ്പാന്റെ സ്വന്തം മാമ്ബഴമായ ‘മിയാസാകി’ ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്ബഴമേളയിലെ താരമാണിപ്പോള്‍.ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്ബഴം കൊപ്പാളിലെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശിപ്പിച്ചതാണെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാമ്ബഴത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. മിയാസാകി കൃഷിചെയ്യുന്ന മധ്യപ്രദേശിലെ കര്‍ഷകനില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നതാണ്. ഇതിന്റെ മാവിന്‍തൈ നട്ടുവളര്‍ത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൈക്ക് 15,000 രൂപ വിലവരും.