തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി.
സിപിഒമാരായ ശ്രീജിത്ത്, വിനോദ്, ഗ്രേഡ് എസ്ഐ ചന്ദ്രബാബു എന്നിവര്‍ക്കെതിരേയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിക്ക് നിര്‍ദേശം നല്‍കിയത്. ഒരു വീടിന്റെ മുന്നില്‍ കിടക്കുന്ന തെരുവ് നായ്ക്കളെ ഓരോ പോലീസുകാരായി കണ്ട് നിര്‍ദേശങ്ങള്‍ നല്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പോലീസ് സേനയ്ക്ക് തന്നെ ആകെ കളങ്കമുണ്ടാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചത്. കോട്ടയം വെസ്റ്റ് സിഐക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.