ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവ പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് ടോപ്പ് റേറ്റഡ് ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പട, അറിയിപ്പ്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ടോപ്പ് റേറ്റഡ് നടനായി. കാന്താരയിലെ പ്രകടനത്തിലൂടെ റിഷബ് ഷെട്ടി രണ്ടാമതെത്തി. മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. നടിമാരിൽ ആലിയാ ഭട്ടിനാണ് ഒന്നാം സ്ഥാനം. സായി പല്ലവി, ദീപികാ പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ചലച്ചിത്ര നിരൂപകരായ ആറംഗസമിതിയാണ് സിനിമകൾക്കും നടീ നടന്മാർക്കുമുള്ള റേറ്റിങ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ക്രിസ്റ്റഫർ ഡാൾട്ടൺ (കേരളം), ഭരദ്വാജ് രംഗൻ (തമിഴ്നാട്), എം.കെ. രാഘവേന്ദ്ര (കർണാടക), മുർത്താസ അലി ഖാൻ (ഡെൽഹി), ഉത്പൽ ദത്ത (അസം), സ്വപൻ മല്ലിക് (പശ്ചിമ ബംഗാൾ) എന്നിവരാണ് ജൂറിയംഗങ്ങൾ.
ഐ.എഫ്.എഫ്.ഐ മുൻ തലവൻ മനോജ് ശ്രീവാസ്തവ, ചലച്ചിത്ര നിരൂപകൻ സൈബാൾ ചാറ്റർജി എന്നിവർ ചേർന്നാണ് ഐ.എഫ്.ഐ രൂപീകരിച്ചത്. മൂന്ന് വിഭാഗങ്ങളിൽ മാത്രമാണ് ഇവർ റേറ്റിങ് നൽകാറുള്ളത്. രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള 41 ഫീച്ചർ ഫിലിമുകളാണ് റേറ്റിങ്ങിനായി പരിഗണിക്കാറുള്ളത്.
‘പാകം ചെയ്ത സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം’ സ്ലിപ്പില്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ചു
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണം. നേരത്തെ ഹോട്ടല്‍ വ്യാപാരികളുമായി നടന്ന ചര്‍ച്ചയിൽ ഉണ്ടായ നിര്‍ദേശങ്ങള്‍ കണക്കിൽ എടുത്താണ് ഉത്തരവ്.ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്.ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യം അല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യം ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.