ന്യൂഡെല്‍ഹി:ലളിതമായ ഐഫോണിലെ ഒരു പിഴവ് മൂലം യുവാവിന് നിമിഷങ്ങള്‍ക്കുള്ളില്‍ 4.9 കോടി രൂപയുടെ ക്രിപ്‌റ്റോ സമ്ബത്ത് നഷ്ടപ്പെട്ടു. തന്റെ എല്ലാ എന്‍ എഫ് ടി (Non-fungible token) കളും ‘മെറ്റാമാസ്ക്’ ഡിജിറ്റല്‍ വാലറ്റിലാണ് സൂക്ഷിച്ചിരുന്നതെന്ന് തട്ടിപ്പിന് ഇരയായ ഡൊമിനിക് ഇകോവോണ്‍ ട്വിറ്ററില്‍ കുറിച്ചു.ഇതില്‍ നിന്നാണ് $6,50,000 മൂല്യമുള്ള ക്രിപ്‌റ്റോ സമ്ബത്ത് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘കോളര്‍ ഐഡിയില്‍ ‘ആപിള്‍’ എന്ന് കാണിച്ച ഒരു നമ്ബറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. തട്ടിപ്പാണെന്ന് കരുതി പലതവണ അവഗണിച്ചു. പിന്നീട് ‘Apple Inc’ കണ്ടത് കൊണ്ട് തിരികെ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ നിന്ന് ഫോണിലേക്ക് അയച്ച കോഡ് ചോദിച്ചു. നിമിഷങ്ങള്‍ക്കകം, മുഴുവന്‍ ഡിജിറ്റല്‍ വാലറ്റും നഷ്ടപ്പെട്ടു’, ഇകോവോണ്‍ പറഞ്ഞു.
മെറ്റാമാസ്ക് ഡിജിറ്റല്‍ വാലറ്റ് സാധാരണയായി നല്‍കുന്ന 12 പദങ്ങളുള്ള രഹസ്യ കോഡിലേക്ക് (Seed Phrase) ഹാകര്‍മാര്‍ക്ക് കടക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. ആരുമായും പങ്കിടാന്‍ പാടില്ലാത്ത അതീവരഹസ്യമായ സുരക്ഷാ വിശദാംശമാണിത്. പക്ഷേ, മെറ്റാമാസ്‌ക് സ്വയമേവ ഐക്ലൗഡില്‍ സൂക്ഷിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇതാണ് ഹാകര്‍മാര്‍ ഉപയോഗപ്പെടുത്തിയത്. ഇതിനോട് പ്രതികരിച്ച ട്വിറ്ററില്‍ മെറ്റാമാസ്ക് ഇക്കാര്യം സ്ഥിരീകരിച്ചു. സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നല്‍കി.