ബെംഗളൂരു: ടാറിങ് പൂർത്തിയാക്കിയ റോഡ് മുൻകൂർ അനുമതിയില്ലാതെ വെട്ടിപ്പൊളിച്ചാൽ അതത് ഡിവിഷനുകളിലെ സോണൽ എൻജിനീയർക്ക് കേസെടുക്കാനു ള്ള ചുമതല നൽകി ബിബിഎംപി കമ്മിഷണർ. ഓരോ സോണുകളിലെയും റോഡുകളുടെ ചുമതല നിലവിൽ സോണൽ കമ്മിഷണർമാർക്കാണ്. ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് എൻജിനീയർമാർക്കും റോഡുകളുടെ സംരക്ഷണ ചുമതലയുണ്ട്. നഗരത്തിലെ റോഡുകൾ സ്ഥിരമായി വെട്ടിപ്പൊളിച്ച് മൂടാതെ പോകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് കേസെടുക്കാനു ള്ള അധികാരം ബന്ധപ്പെട്ട എൻ ജിനീയർമാർക്ക് കൂടി നൽകുന്നത്.