![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/11/08042422/join-news-group-bangalore_malayali_news.jpg)
തിരുവനന്തപുരം: വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ചൂടുകാലങ്ങളില്‍ കേരളത്തില്‍ പൊതുവെ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താല്‍ വൈദ്യുതിയുടെ ലഭ്യതയില്‍ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ് കെ എസ് ഇ ബിയുടെ പുതിയ പദ്ധതി. വിജയികള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങളും കരസ്ഥമാക്കാം. കെ എസ് ഇ ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം
ഊര്‍ജ്ജം കരുതി വയ്ക്കാം നാളേയ്ക്ക്വേ നല്‍ക്കാലങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള സമ്മാന പദ്ധിതി.ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍ ഇ ഡി ട്യൂബ് ലൈറ്റുകളും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുമായിരിക്കും സമ്മാനം.