വില്‍പനക്കുവെച്ച ഐസ്ക്രീമിലേക്ക് സ്വയംഭോഗം ചെയ്ത സംഭവത്തില്‍ തെലങ്കാന വാറങ്കലിലെ ഐസ്ക്രീം വില്‍പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാൻ സ്വദേശിയായ കാലു റാം കുർബിയയാണ് പിടിയിലായത്.വഴിയോരത്ത് ഐസ്ക്രീം വില്‍ക്കുന്ന കാലു റാം സ്വയംഭോഗം ചെയ്ത് ഐസ്ക്രീമില്‍ കലർത്തുന്നതിന്റെ ദൃശ്യം മറ്റൊരാള്‍ ഒളികാമറയില്‍ പകർത്തുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൻവിവാദമായി. വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട മേഖലയിലാണ് സംഭവം. ഇതേതുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 294 പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങി. ഐസ്ക്രീം സ്റ്റാളില്‍നിന്ന് ഫുഡ് ഇൻസ്പെക്ടർ സാമ്ബിളുകള്‍ ശേഖരിച്ചു.
അതിനിടെ, ഭക്ഷ്യസുരക്ഷാ അധികൃതരും പൊലീസും വിവിധ ഐസ്ക്രീം ഉല്‍പാദന കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി മായം കലർന്ന ഐസ്ക്രീം പിടിച്ചെടുത്തു. കേസില്‍ നിരവധി വ്യക്തികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി റോഡരികില്‍ വണ്ടികളില്‍ ഫലൂദയും ഐസ്ക്രീമും വില്‍ക്കുന്ന വ്യാപാരികള്‍ക്ക് പൊലീസ് കർശന മുന്നറിയിപ്പ് നല്‍കി.
ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ഡി.എം.കെ; സി.എ.എയും ഏക സിവില്‍ കോഡും നടപ്പാക്കില്ലെന്ന് പ്രകടനപത്രിക
തമിഴ്നാട്ടില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡി.എം.കെ സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക മുഖ്യമന്ത്രിയും പാർട്ടി തലവനുമായ എം.കെ.സ്റ്റാലിൻ പുറത്തിറക്കി. 16 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ. കനിമൊഴി, എ. രാജ, ടി.ആർ. ബാലു, ദയാനിധി മാരൻ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. പാർട്ടിയുടെ പ്രകടനപത്രികയും സ്റ്റാലിൻ പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി), ഏക സിവില്‍ കോഡ് (യു.സി.സി) എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രകടനപത്രികയില്‍ പറയുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവി, നീറ്റ് പരീക്ഷ നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.
കലാനിധി വീരസാമി നോർത്ത് ചെന്നൈയിലും ദയാനിധി മാരൻ സെൻട്രല്‍ ചെന്നൈയിലും കനിമൊഴി തൂത്തുക്കുടി മണ്ഡലത്തിലും മത്സരിക്കും. നീലഗിരിയിലാണ് രാജ മത്സരിക്കുന്നത്. സംസ്ഥാനത്ത് ഇൻഡ്യ സഖ്യമായാണ് മത്സരിക്കുന്നത്. ഡി.എം.കെ 39 സീറ്റുകളിലും ഡി.എം.കെ 21 സീറ്റുകളിലും മത്സരിക്കും. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം തമിഴ്നാട്ടിലെ ഒമ്ബതു സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സി.പി.എം, സി.പി.ഐ, വി.സി.കെ എന്നിവര്‍ രണ്ടുവീതം സീറ്റിലും എം.ഡി.എം.കെ, മുസ്‌ലിം ലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കച്ചി എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും.