ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ 27 വരെയായിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ല്‍ പ്രസിദ്ധീകരിച്ചു.നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പടെ 13 ഭാഷകളിലായിരിക്കും പരീക്ഷ നടക്കുക. ഡിസംബറില്‍ പ്രിലിമിനറി പരീക്ഷ നടക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
വിശദ വിവരങ്ങളറിയാന്‍ ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഐ.ബി.പി.എസ് ക്ലാര്‍ക്ക് പ്രിലിമിനറി പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു
previous post