ബെംഗളുരു • ആധുനിക സ്ത്രീ കളിൽ ചിലർ വിവാഹം കഴിക്കാ നോ പ്രസവിക്കാനോ തയാറല്ലെ ന്നും വാടകഗർഭപാത്രം തേടുക യാണെന്നും പ്രസംഗിച്ചത് സ്ത്രീകളെ പരിഹസിക്കാനല്ലെന്നു മന്ത്രി ഡോ.കെ.സുധാകർ വിശദീ കരിച്ചു.
രാജ്യവ്യാപകമായി വിമർശനം ഉയർന്ന സാഹചര്യത്തിലാണു പ്രതികരണം. യുവാക്കൾക്കിടയി ലെ മാനസിക സമ്മർദങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകാൻ ഇന്ത്യൻ മൂല്യങ്ങൾക്കു കഴിയുമെ ന്നാണ് ഉദ്ദേശിച്ചതെന്നും ഒരു
പെൺകുട്ടിയുടെ പിതാവും ഡോകറുമായ തനിക്ക് സ്ത്രീകളുടെ മാനസിക-ശാരീരിക പ്രതിസന്ധി കൾ നന്നായി മനസ്സിലാകുമെ ന്നും അദ്ദേഹം പറഞ്ഞു. വാക്കു കൾ തെറ്റിദ്ധരിച്ചതിലും 19 മിനിറ്റ് പ്രസംഗത്തിലെ ചെറിയ ഭാഗം പെരുപ്പിച്ചു കാണിക്കുന്നതിലും വിഷമമുണ്ടെന്നും വ്യക്തമാക്കി. ലോക മാനസികാരോഗ്യ ദിന ത്തോട് അനുബന്ധിച്ച് നിംഹാൻ സിൽ നടന്ന പരിപാടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തിലാ യിരുന്നു വിവാദ പ്രസംഗം.