ബെംഗളൂരുവിൽ മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ മെഹ്‌റൂഫ് നെടുമ്പാശേരിയിൽ പിടിയിൽ. കാസർകോട് ലൈറ്റ് ഹൗസ് സ്വദേശിയാണ് അറസ്റ്റിലായ മെഹ്റൂഫ്. ഇയാളെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.കഴിഞ്ഞമാസം 27 ന് മൂന്നരക്കിലോയോളം ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ വച്ച് പിടികൂടിയിരുന്നു. ബാങ്കോക്കിൽ നിന്നുമാണ് ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്.
ഈ കേസിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായ മെഹ്റൂഫ്. ഇയാൾ കേരളം വഴി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് കൂർഗ് എസ്.പി കെ.രാമരാജൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് മേധാവി നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക ടീമിനെ നെടുമ്പാശേരിയിലും പരിസരത്തും നിയോഗിച്ചിരുന്നു. മെഹ്‌റൂഫ് ബാങ്കോക്കിലേക്ക് കടക്കാനെത്തിയപ്പോഴാണ് പിടിവീണത്.
ഇയാളെ പിടികൂടി മടിക്കേരി പോലീസിന് കൈമാറുകയും തുടർന്ന് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു. ഹൈഡ്രോ കഞ്ചാവ് എന്നുപറയുന്നത് ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ്. ഇത് അത്യന്തം അപകടകാരിയാണ്. ഇതിന്റെ വില കിലോയ്ക്ക് ഒരു കോടിയിലേറെയാണ്
വീട്ടിലെത്ര ടോയ്‌ലറ്റുകളുണ്ട്? ഓരോന്നിനും ഇനി നികുതി നല്‍കേണ്ടി വരും; വിജ്ഞാപനമിറക്കി സര്‍ക്കാര്‍
വീടുകളിലുള്ള ടോയ്‌ലറ്റ് സീറ്റിന്റെ എണ്ണത്തിനനുസരിച്ച് നികുതി ചുമത്താനൊരുങ്ങി മലയോര സംസ്ഥാനമായ ഹിമാചല്‍ പ്രദേശ്.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുഖ്വീന്ദർ സിംഗ് സുഖു സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.മലിനജല, ജല ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഇനി മുതൽ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീടുകളിൽ എത്ര ടോയ്‌ലറ്റ് സീറ്റുകളുണ്ടെന്നനുസരിച്ച് ഓരോന്നിനും 25 രൂപ വീതം നികുതി നൽകേണ്ടി വരും.
മലിനജന, ജല ബില്ലുകൾക്കൊപ്പം ഈ അധിക തുകയും ജലശക്തി വകുപ്പിന്റെ അക്കൗണ്ടിലേക്കാവും മാറ്റുക.ജല ബില്ലിന്റെ 30 ശതമാനവും മലിനജല ബില്ലായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വീട്ടിൽ തന്നെയുള്ള ജല സ്രോതസ് ഉപയോഗിച്ച ശേഷം മലിനജലം സർക്കാരിൽ നിന്നുള്ള മലിനജല കണക്ഷനിലൂടെ നിർമാർജനം ചെയ്യുന്നവർക്കും നികുതി നൽകേണ്ടി വരും. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷൻ ഓഫീസർമാർക്കും വകുപ്പ് ഉത്തരവ് നൽകി.സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സൗജന്യമായി വെള്ളം നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, കോൺഗ്രസ് സർക്കാരാണ് അധികാരത്തിലെത്തിയത്. പ്രതിമാസം 100 രൂപയാണ് വെള്ളത്തിനായി ഒരു കണക്ഷനിൽ നിന്നും ഈടാക്കുന്നത്. അതിന് പിന്നാലെയാണ് ഒക്‌ടോബർ മുതൽ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്