ബെംഗളൂരു: മാരിബ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. യശ്വന്തപുരം ബദ്രിയ മസ്ജിദിൽ സംഘടിപ്പിച്ച ചടങ്ങ് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ മതേതര പൈതൃകത്തെ കാത്തുസൂക്ഷിക്കുന്നതിൽ ഹൈദരലി തങ്ങളുടെ പങ്ക് നിസ്തുലമായിരുന്നുവെന്ന് മുസ്ഥഫ ഹുദവി പറഞ്ഞു.മാരിബ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ വിദ്യഭ്യാസ സമുച്ചയത്തിനായി പുതുതായി വാങ്ങിയ സ്ഥലത്തിന്റെ പ്രമാണ പത്രം ചടങ്ങിൽ കോഴിക്കോട് വലിയ ഖാസി ജമലുല്ലൈലി തങ്ങളിൽ നിന്ന് ട്രസ്റ്റ് പ്രസിഡണ്ട് എം.പി അബൂബക്കർ ഹാജി ഏറ്റുവാങ്ങി. എ.കെ അഷ്റഫ് ഹാജി, ടി റഹീം, വി.കെ ഹമീദ് ഹാജി, ഹാരിസ് തുടങ്ങിവർ സംബന്ധിച്ചു. നാസർ ഹാജി സ്വാഗതവും പി.റഹീം നന്ദിയും പറഞ്ഞു.