Home Featured അശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന് സംശയം: ബംഗളൂരുവിലെ രാമനഗറില്‍ ഭര്‍ത്താവ് ഭാര്യയെ മക്കള്‍ക്ക് മുന്‍പില്‍ വച്ച്‌ കുത്തിക്കൊന്നു

അശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന് സംശയം: ബംഗളൂരുവിലെ രാമനഗറില്‍ ഭര്‍ത്താവ് ഭാര്യയെ മക്കള്‍ക്ക് മുന്‍പില്‍ വച്ച്‌ കുത്തിക്കൊന്നു

ബംഗളൂരു: ഭാര്യ അശ്ലീല ചിത്രത്തില്‍ അഭിനയിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മക്കള്‍ക്ക് മുന്‍പില്‍ വച്ച്‌ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ രാമനഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പ്രതി ജഹീര്‍ പാഷ(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജഹീറിന്‍റെ ഭാര്യ മുബീനയാണ് കൊല്ലപ്പെട്ടത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അശ്ലീല ചിത്രം കണ്ട ജഹീര്‍ ഭാര്യ അതില്‍ അഭിനയിച്ചിട്ടുണ്ടെന്നാരോപിച്ച്‌ യുവതിയെ ശാരീരകമായി ഉപദ്രവിച്ചിരുന്നു. ചാരിത്ര്യത്തെ ചൊല്ലിയും പ്രതി സ്ത്രീയെ മര്‍ദ്ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജഹീര്‍ യുവതിയെ മക്കള്‍ക്ക് മുന്‍പില്‍ വച്ച്‌ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

സ്ഥിരമായി അശ്ലീല ചിത്രങ്ങള്‍ കാണുന്ന വ്യക്തിയായിരുന്നു ജഹീര്‍. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ മുബീനയും അഭിനയിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കുടുംബ പരിപാടിയില്‍ വച്ചും ജഹീര്‍ മൂബീനയെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുബീന 20 ദിവസം ഹോസ്പിറ്റലിലായിരുന്നുവെന്നും പൊലീസ് പറയുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരാകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group