ബംഗളൂരുവില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച് 11 ദിവസമാകുമ്ബോഴേക്കും ഭാര്യയെ കൊലപ്പെടുത്തി യുവാവ്. കര്‍ണാടക പൊലീസ് കോണ്‍സ്റ്റബിളായി ജോലിചെയ്യുന്ന കിഷോര്‍(32)ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്.ഭാര്യയെ സംശയമായിരുന്നു കിഷോറിന്. ചമരജനഗറിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഗര്‍ഭിണിയായതിനാല്‍ കുറച്ചുകാലം സ്വന്തം വീട്ടിലായിരുന്നു പ്രതിഭ. സംശയം മൂലം ഭാര്യയെ ചോദ്യം ചെയ്തിരുന്ന കിഷോര്‍ അവരുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു.കോളജില്‍ ഒപ്പം പഠിച്ച ആണ്‍കുട്ടികളുമായി സംസാരിക്കുന്നതിനും പ്രതിഭക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പ്രതിഭയെ ഫോണില്‍ വിളിച്ച കിഷോര്‍ ഇതേ കാര്യംപറഞ്ഞ് വഴക്കിട്ടു. മാനസിക സംഘര്‍ഷമുണ്ടായാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് അമ്മ പറഞ്ഞതിനാല്‍ പ്രതിഭ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. അടുത്ത ദിവസങ്ങളിലും കിഷോറിന്റെ ഫോണ്‍വിളിക്ക് പ്രതിഭ മറുപടി നല്‍കിയില്ല.തുടര്‍ന്ന് പിറ്റേ ദിവസം കിഷോര്‍ പ്രതിഭയുടെ വീട്ടിലെത്തി. ആ സമയത്ത് അവരുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കിഷോര്‍ പ്രതിഭയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നേരം വെളുത്തപ്പോള്‍ മൂന്ന് കിലോമീറ്റര്‍ റോഡ് കാണാനില്ല; കോണ്‍ക്രീറ്റ് ഉണങ്ങും മുമ്ബ് വാരിയെടുത്ത് നാട്ടുകാര്‍,
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. റോഡ് നിര്‍മാണത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്ബാണ് ഗ്രാമവാസികള്‍ എടുത്തുകൊണ്ട് പോയത്.ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്.
കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്ബ് തന്നെ ഗ്രാമവാസികള്‍ കോരിയെടുത്ത് വലിയ കുട്ടയിലാക്കുന്നതാണ് വീഡിയോയിലുള്ളത്. റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ വീടുകളിലേയ്ക്ക് കൊണ്ടുപോയി. വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നാട്ടുകാര്‍ക്കെതിരെ ഉയരുന്നത്. വെറുതെയല്ല ബീഹാര്‍ നന്നാവാത്തത് എന്ന് ചിലര്‍ കമന്റ് ചെയ്തു.ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്. രണ്ട് മാസം മുമ്ബ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്ബാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു.