Home Featured സൗത്ത് ബംഗളൂരു: കിടപ്പുരോഗിയായ ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാന്‍ കഴിയുന്നില്ല; വെള്ളം നിറഞ്ഞ നിലവറയിലേക്ക് തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്

സൗത്ത് ബംഗളൂരു: കിടപ്പുരോഗിയായ ഭാര്യയുടെ കഷ്ടപ്പാട് സഹിക്കാന്‍ കഴിയുന്നില്ല; വെള്ളം നിറഞ്ഞ നിലവറയിലേക്ക് തള്ളിയിട്ട് കൊന്ന് ഭര്‍ത്താവ്

സൗത്ത് ബംഗളൂരു: 50 -കാരിയായ കിടപ്പുരോഗിയെ കൊലപ്പെടുത്തി ഭര്‍ത്താവ്. സൗത്ത് ബംഗളൂരുവിലാണ് സംഭവം. ഭാര്യയുടെ കഷ്ടപ്പാട് കണ്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയത് എന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.ഇയാള്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തുറഹള്ളിയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് കൊലപാതകം നടത്തിയത്.

വാച്ചറായ ശങ്കരപ്പ വെള്ളം നിറഞ്ഞ നിലവറയിലേക്ക് ഭാര്യയും രോഗിയുമായ ശിവമ്മയെ തള്ളിയിടുകയായിരുന്നു. അമ്മയെ വെള്ളത്തില്‍ കണ്ട 11 വയസുകാരന്‍ മകന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുണ്ടായിരുന്നവരെത്തി ശിവമ്മയെ വെള്ളത്തില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ശങ്കരപ്പയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തു.രണ്ട് വര്‍ഷമായി ശിവമ്മ മുഴുവനായും കിടപ്പിലാണ്.

ഭക്ഷണം കഴിക്കാനടക്കം എല്ലാത്തിനും മുഴുവനായും ഒരാള്‍ വേണം. വിവാഹിതയായ മകളാണ് അമ്മയെ പരിചരിക്കുന്നത്. തൂക്കമടക്കം കുറഞ്ഞ് വളരെ മോശം അവസ്ഥയിലായിരുന്നു ശിവമ്മ.അങ്ങനെയെങ്കിലും അവളുടെ കഷ്ടപ്പാട് അവസാനിക്കുമല്ലോ എന്ന് കരുതിയാണ് താന്‍ ഭാര്യയെ കൊന്നത് എന്നാണ് ശങ്കരപ്പ പൊലീസിനോട് പറഞ്ഞത്.

മകളുടെ വിവാഹത്തിന് 10 ദിവസം മാത്രം ; സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി

ഹരിദ്വാര്‍ : മകളുടെ വിവാഹത്തിന് പത്ത് ദിവസം മാത്രം നില്‍ക്കെ ലക്ഷക്കണക്കിന് വരുന്ന സ്വര്‍ണ്ണാഭരണങ്ങളുമായി അമ്മ കാമുകനൊപ്പം ഒളിച്ചോടി .ഹരിദ്വാര്‍ ജില്ലയിലെ മംഗലാപുരം കോട്‌വാലി പ്രദേശത്താണ് സംഭവം .ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

മംഗളൂരു കോട്വാലി പ്രദേശവാസിയായ രമയാണ് മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കാമുകന്‍ രാഹുലിനൊപ്പം പോയത് . ഇതോടൊപ്പം വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇവര്‍ കൊണ്ടുപോയി. രമയും രാഹുലും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.ഇവരുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്ബ് മരണപ്പെട്ടിരുന്നു .

ഒരു മകനും 3 പെണ്‍മക്കളുമടക്കം ഇവര്‍ക്ക് 3 മക്കളുണ്ട് മൂത്ത മകളുടെ വിവാഹം ഡിസംബര്‍ 14 ന് തീരുമാനിച്ചിരുന്നതിനാല്‍ വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നിരുന്നു. അതിഥികളും വന്നു തുടങ്ങിയിരുന്നു. മിക്ക ബന്ധുക്കള്‍ക്കും വിവാഹ ക്ഷണക്കത്തും അയച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പെണ്‍കുട്ടിയുടെ അമ്മയെ കാണാതാകുകയായിരുന്നു.. സംഭവത്തില്‍ കോട്വാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group