Home Featured പിറന്നാളാഘോഷത്തിന് പിന്നാലെ ഭർത്താവ്‌ ഭാര്യയെ കൊലപ്പെടുത്തി

പിറന്നാളാഘോഷത്തിന് പിന്നാലെ ഭർത്താവ്‌ ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു:പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. നെലമംഗല ചുഞ്ചനഗുപ്പയിൽ താമസിക്കുന്ന ചിത്രദുർഗ സ്വദേശി ശ്വേത (30) ആണ് മരിച്ചത്. ഭർത്താവ് സതീഷി(35)നെ നെലമംഗല റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

സതീഷിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ഇവർ തമ്മിലുണ്ടായ വഴക്കിനിടെ ഷാൾ ഉപയോഗിച്ച് ശ്വേതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരെ സതീഷ് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സംശയം തോന്നിയ ആശു പ്രതി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അമ്മയുടെ ചികിത്സയ്ക്കായി മകന്‌ പരോൾ നല്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് :ചോദ്യം ചെയ്ത് കോടതി

ബെംഗളൂരു :അമ്മയുടെ സന്ധിവാത ചികിത്സയ്ക്കായി തടവുകാരനായ മകനു പരോളിനായി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയ നടപടിയെ ചോദ്യംചെയ്ത് ഹൈക്കോടതി.

ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോട് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടു.ഈ സർട്ടിഫിക്കറ്റ് അംഗീകരി ക്കാത്ത ജയിൽ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് തടവുകാരൻ നൽകിയ ഹർജിയും കോടതി തള്ളി.

പാരപ്പന അഗ്രഹാര ജയിലി ലെ തടവുകാരന് 33 ആഴ്ച വരെ പരോൾ അനുവദിക്കാനായി ബെംഗളൂരു നഗരത്തിലെ സ്വ കാര്യ ആശുപത്രി എംഡിയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്

You may also like

error: Content is protected !!
Join Our WhatsApp Group