ബംഗളുരു :ബെലഗാവിയിൽ വെള്ളിയാഴ്ച ഉച്ചയോടെ ഫോർട്ട് തടാകത്തിന് സമീപം നടുറോഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഫോർട്ട് തടാകത്തിന് സമീപം റോഡരികിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ആയുധവുമായി നിൽക്കുന്നതാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ബെലഗാവിയിലെ ഉജ്വൽ നഗർ സ്വദേശി ഹിന കൗസർ നദാഫ് (24) ആണ് മരിച്ചത്.
പ്രതിയായ ഭർത്താവ് മൻസോറിലാഹി നദാഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഹിന കൗസറിനെ ഓടിച്ചിട്ട് കില്ല തടാകത്തിന് സമീപം മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കുറ്റാരോപിതനായ ഭർത്താവ് തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നില്ലെന്നും സമീപത്തുള്ളവർ ആദ്യം ബാഗിൽ വയ്ക്കാൻ ആവശ്യപ്പെട്ട ആയുധം കയ്യിൽ പിടിച്ച് വളരെ കൂൾ ആയി അഭിനയിക്കുകയായിരുന്നുവെന്നുമാണ് കൊലപാതകത്തിന് ശേഷമുള്ള വൈറലായ വീഡിയോകൾ കാണിക്കുന്നത്.