ഹൈദരാബാദ്: ഭാര്യ മട്ടന്‍കറി ഉണ്ടാക്കിത്തരാത്തതില്‍ പ്രകോപിതനായ യുവാവ് പൊലീസിനെ വിളിച്ച് പരാതി പറഞ്ഞു.തെലങ്കാനയിലാണ് സംഭവം.
നവീന്‍ എന്നയാളാണ് 100ല്‍ വിളിച്ച് പരാതി പറഞ്ഞത്. പൊലീസ് ആദ്യം ഇത് ഗൗനിച്ചില്ല. തുടരെത്തുടരെ വിളിച്ചതോടെ യുവാവിനെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി പ്രതി മദ്യപിച്ച ശേഷമാണ് വീട്ടിലെത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മട്ടന്‍ കൊണ്ട് കറിയുണ്ടാക്കിത്തരാന്‍ നവീന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ വിസമ്മതിച്ചു. ഇതോടെ നവീന്‍ 100ല്‍ വിളിച്ചു.
ആദ്യം പൊലീസ് ഇത് കാര്യമായെടുത്തില്ല. എന്നാല്‍ ശല്യം തുടര്‍ന്നതോടെ പൊലീസ് ഗൗരരാരം ഗ്രാമത്തിലെ നവീന്റെ വീട്ടിലെത്തി. ഇയാള്‍ അവശനിലയിലാണെന്ന് മനസിലായതോടെ അപ്പോള്‍ മടങ്ങി.ഇന്നലെ രാവിലെ വീണ്ടും കനഗല്‍ പൊലീസ് നവീന്റെ വീട്ടിലെത്തി, ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് പൊതു ശല്യമുണ്ടാക്കിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ നവീന് മേല്‍ ചുമത്തി. അടിയന്തര സാഹചര്യങ്ങളില്‍ പൊലീസിനെ വിളിക്കേണ്ട 100 നമ്ബറില്‍ അനാവശ്യമായി വിളിച്ച് ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.