Home Featured മൈസൂരു: മരം കടപുഴകിവീണ് അഞ്ച് വാഹനങ്ങൾ തകർന്നു

മൈസൂരു: മരം കടപുഴകിവീണ് അഞ്ച് വാഹനങ്ങൾ തകർന്നു

മൈസൂരു: നഗരത്തിലെ ഹർഷ റോഡിൽ കൂറ്റൻ ഗുൽമോഹർമരം കടപുഴകിവീണ് നാല് കാറുകളും ഒരു സ്കൂട്ടറും തകർന്നു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.ഡോ. രാജ്കുമാർ പാർക്കിനകത്തെ മരമാണ് റോഡിലേക്ക് കടപുഴകിവീണത്.

സംഭവസമയം ഏതാനും ആളുകൾ മാത്രമേ റോഡിലുണ്ടായിരുന്നുള്ളൂ. അതിനാൽ, വൻ അപകടം ഒഴിവായി. മരം വീണതിനെത്തുടർന്ന് വാഹനങ്ങൾക്ക് പുറമേ ഏതാനും വൈദ്യുതത്തൂണുകളും ടെലിവിഷൻ കേബിളുകളും തകർന്നു.

ഏകീകൃത സിവില്‍ കോഡ് ബില്‍ ജൂലൈയില്‍ പാര്‍ലമെന്‍റില്‍

രാജ്യത്താകെ ഏക വ്യക്തിനിയമം വേഗം നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടി തുടങ്ങി.പാര്‍ലമെന്‍റിന്‍റെ ജൂലൈയിലെ വര്‍ഷകാല സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ്-യുസിസി ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗം നിര്‍ദേശിച്ചതായാണു സൂചന. യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ആര്‍എസ്‌എസ് നേതാവ് അരുണ്‍കുമാര്‍, കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമിത് ഷായുടെ വിശ്വസ്തരായ ഏതാനും ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.ഇതേസമയം, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നിയമമന്ത്രി റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. യൂണിഫോം സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ചു ശിപാര്‍ശകള്‍ നല്‍കാന്‍ നിയമ കമ്മീഷനോടു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസ് റിഥുരാജ് അവസ്തി അധ്യക്ഷനായി 2020 ഫെബ്രുവരി 21ന് രൂപീകരിച്ച നിയമ കമ്മീഷന്‍റെ കാലാവധി അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. കര്‍ണാടകയിലെ കോളജുകളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതു വിലക്കിയ ഹൈക്കോടതി ബെഞ്ചിന്‍റെ തലവനായിരുന്നു അവസ്തി.കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.ടി. ശങ്കരന്‍ കേന്ദ്ര നിയമ കമ്മീഷന്‍ അംഗമാണ്. ഏക വ്യക്തിനിയമം സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കാന്‍ കമ്മീഷനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശവും നിയമ കമ്മീഷന്‍റെ പരിഗണനയിലുണ്ട്. 21-ാമത് ലോ കമ്മീഷന്‍റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group