Home കേരളം സ്വർണവിലയിൽ വൻ ഇടിവ്;

കേരളം : കേരളത്തിൽസ്വർണ വില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് 200 രൂപയുടെ കുറവുണ്ടായി. ഒരു പവന് ഇന്ന് 1,16,240 രൂപയാണ് വില. കഴിഞ്ഞ ദിവസം രാവിലെ സ്വർണനിരക്ക് മാറ്റമില്ലാതെ വ്യാപാരം നടത്തി. എന്നാൽ വൈകുന്നേരം സ്വർണവില ഉയർന്നിരുന്നു. ഇന്ന് വീണ്ടും സ്വർണനിരക്ക് കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 14530 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ്റെ ഗ്രാമിന് വില 11940 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് പവന് വില 95520 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വെള്ളിയുടെ വില കുറഞ്ഞെങ്കിലും ഇപ്പോൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപയാണ്.ഇന്ന് പത്ത് ഗ്രാമിന് 2900 രൂപയാകുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group