Home Featured ഹുബ്ബള്ളി-കോട്ടയം പ്രതിവാര ട്രെയിൻ സർവീസ്; ഒരു സർവീസ് റദ്ദാക്കി

ഹുബ്ബള്ളി-കോട്ടയം പ്രതിവാര ട്രെയിൻ സർവീസ്; ഒരു സർവീസ് റദ്ദാക്കി

ബെംഗളൂരു : ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ച ഹുബ്ബള്ളി- കോട്ടയം-ഹുബ്ബള്ളി പ്രതിവാര തീവണ്ടിയുടെ(ട്രെയിൻ നമ്പർ 07305/07306) ഒരു സർവീസ് റദ്ദാക്കി.ഇരുവശങ്ങളിലേക്കും ഏഴ് സർവീസ് വീതമാണ് തീവണ്ടിക്കുണ്ടാവുക.നേരത്തേ എട്ട് സർവീസ് വീതം പ്രഖ്യാപിച്ചിരുന്നു. 07305 നമ്പർ ഹുബ്ബള്ളി- കോട്ടയം സ്പെഷ്യൽ ഡിസംബർ രണ്ടുമുതൽ ജനുവരി 13 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 20-ന്റെ്റെ സർവീസാണ് റദ്ദാക്കിയത്. 07306 കോട്ടയം-ഹുബ്ബള്ളി സ്പെഷ്യൽ ഡിസംബർ മൂന്നുമുതൽ ജനുവരി 14 വരെ എല്ലാ ഞായറാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 21-ൻ്റെ സർവീസ് റദ്ദാക്കി.

കാമുകന്റെ ആവശ്യപ്രകാരം ബാത്റൂമില്‍ ഒളിക്യാമറ വച്ചു; പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ചണ്ഡീഗഡ്: കാമുകന്റെ ആവശ്യപ്രകാരം പിജി താമസസ്ഥാലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍.ചണ്ഡീഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയില്‍ പകര്‍ത്തിയത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് പ്രതിയായ പെണ്‍കുട്ടിയും താമസിച്ചിരുന്നത്.കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ബാത്റൂമില്‍ ഒളി ക്യാമറ വെക്കുകയും പെണ്‍കുട്ടികളുെട സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ക്യാമറ മറ്റ് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഐപിസി 354, 509,ഐടി ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.പ്രതികളുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് മഹാരാഷ്‌ട്രയിലും സമാന സംഭവമുണ്ടായിരുന്നു. റെസ്റ്റോറന്റില്‍ ഒളിക്യാമറ വെച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group