2000 രൂപയുടെ കറൻസി നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിൻവലിക്കുമെന്ന് ഈ മാസം 19 നാണ് ആര്‍ബിഐ അറിയിച്ചത്.ഈ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ നിയമപരമായി തുടരും. 2000 രൂപ നോട്ടുകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തികള്‍ക്ക് ഒന്നുകില്‍ ബാങ്കില്‍ നിന്ന് മറ്റ് മൂല്യമുള്ള നോട്ടുകള്‍ക്കായി മാറ്റി നല്‍കാം അല്ലെങ്കില്‍ അത് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. ഇതോടെ നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും ഒക്കെയായി ബാങ്കുകളില്‍ തിരക്കാണ്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍ എന്തുചെയ്യും?
ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, 2023 മെയ് 23 മുതല്‍ ബാങ്കുകളിലും 19 ആര്‍ബിഐ റീജിയണല്‍ ഓഫീസുകളിലും 2,000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാൻ സാധിക്കും. അതിനു ബാങ്ക് അക്കൗണ്ടുകള്‍ വേണമെന്നില്ല. 4 മാസത്തെ സമയം ആണ് ആര്‍ബിഐ നല്‍കിയിരിക്കുന്നത്, അതിനുള്ളില്‍ നോട്ടുകള്‍ മാറ്റി വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് 2023 മെയ് 23 മുതല്‍ നോട്ടുകള്‍ മാറ്റി വാങ്ങാൻ കഴിയും. ഒരേ സമയം 20,000 രൂപ വരെ മാറ്റി വാങ്ങാൻ സാധിക്കും.
അതായത് 2000 രൂപയുടെ 10 നോട്ടുകള്‍ മാത്രമേ മാറ്റാൻ കഴിയൂ,രാജ്യത്ത് ഉടനീളമുള്ള ഏത് ബാങ്കിന്റെ ശാഖയില്‍ നിന്നും ആര്‍ക്കും 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാൻ കഴിയുമെന്ന് ആര്‍ബിഐ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍, പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. മാത്രമല്ല, യാതൊരു വിധത്തിലുള്ള ചാര്‍ജുകളും കൂടാതെ സേവനം ബാങ്കുകളില്‍ സൗജന്യമായിരിക്കും
കര്‍ണാടക വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കും; കോണ്‍ഗ്രസ് 150 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് പാര്‍ട്ടി മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി.മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും വ്യക്തമാക്കി.
അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ അഞ്ച് ഗ്യാരന്‍റികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് മേധാവിമാരുമായാണ് ചര്‍ച്ച നടത്തിയത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തന്നെ അഞ്ച് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.