Home Featured മുകേഷ് അംബാനി എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരൻ ആയത്? ആ കഥയിങ്ങനെ

മുകേഷ് അംബാനി എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരൻ ആയത്? ആ കഥയിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരനാണ് ഇന്ത്യയിലെയും ഏഷ്യയിലേയും രണ്ടാമത്തെ അതി സമ്പന്നനായ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ മാങ്ങ കയറ്റുമതി കമ്പനിയാണ്. മുകേഷ് അംബാനിയുടെ പിതാവായ ധീരുഭായ് അംബാനിയുടെ പേര് നൽകിയിരിക്കുന്ന 600 ഏക്കർ വിസ്തൃതിയുള്ള വലിയൊരു മാവിൻ തോട്ടം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് സ്വന്തമായുണ്ട്.

ഈ മാവിൻ തോട്ടത്തിൽ 127 ഇനം മാങ്ങകൾ ആണ് ഉള്ളത്.  ഈ തോട്ടത്തിൽ 138000 മാവുകൾ ഉള്ളതായാണ് കണക്ക്. ഓരോ വർഷവും ഈ മാവിൻ തോട്ടത്തിൽ 600 ടൺ മാങ്ങകൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. 1997 ൽ പരിസ്ഥിതി മലിനീകരിക്കുന്നു എന്ന പേരിൽ നിരവധി ആരോപണങ്ങൾക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മറുപടി പറയേണ്ടി വന്നിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് നിരവധി തവണ മുന്നറിയിപ്പുകളും നടപടികളും കമ്പനിക്ക് നേരെ വന്നു.

ഇതോടെയാണ് കമ്പനി തങ്ങളുടെ ദുഷ്കീർത്തി മാറ്റാൻ മാവിൻ തോട്ടം എന്നാൽ ലക്ഷ്യത്തിലേക്ക് വന്നത്. പരിസ്ഥിതി മലിനീകരിക്കുന്നു എന്നുള്ള ആരോപണങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു കമ്പനിയുടെ ഈ നീക്കം. ഏതായാലും ഉർവശി ശാപം ഉപകാരം എന്ന നിലയിലേക്ക് കാര്യങ്ങൾ അധികം വൈകാതെ മാറി. പിന്നീടുള്ള ആറ് മുതൽ ഏഴ് വർഷം വരെ സമയത്തിനിടക്ക്‌ 1.38 ലക്ഷം മാവിൻതൈകൾ ഈ തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. അവയെ കൃത്യമായി പരിപാലിക്കുകയും അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മാങ്ങ കയറ്റുമതി കമ്പനി എന്ന കീർത്തിയിലേക് തന്നെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉയർന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു.

ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്ന ഉണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം.

കഴിഞ്ഞവർഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ ഏറ്റവും അതിസമ്പന്നൻ മുകേഷ് അംബാനി ആയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group