ന്യൂഡല്‍ഹി: 2022 വരെ മാസ്‌കിന്റെ ഉപയോഗം കുറയ്‌ക്കാനാക്കില്ലെന്ന് നീതി ആയോഗ് അംഗം ഡോ വി.കെ പോള്‍. വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് കാലത്തേക്ക് മാസ്‌ക് ധരിക്കുന്നത് ഇല്ലാതാകാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരെ നമ്മള്‍ മാസ്‌ക് ധരിക്കുന്നത് തുടരുമെന്നും പോള്‍ പറഞ്ഞു. അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്സിന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്‍മതില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ദീപാവലി,ദസ്സറ എന്നി ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊറോണ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോള്‍ പറഞ്ഞു.