Home Featured ബെംഗളുരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക ബുക്കിങ്

ബെംഗളുരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക ബുക്കിങ്

ബെംഗളുരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെ തുടർന്ന് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക ബുക്കിങ്. ആഘോഷ ദിവസങ്ങളിൽ നഗരത്തിലെ ഫൈവ് സ്റ്റാർ ഉൾപ്പെടെ ഭൂരിഭാഗം ഹോട്ടലുകളിലും റൂമുകൾ ഒഴിവില്ല.വിദേശികളും കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണു കൂടുതലായി റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

ഒട്ടേറെ വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ നടക്കുന്നുണ്ട്. ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ക്രിസ്മസ്, പുതുവത്സര പാർട്ടികളും സംഗീത പരിപാടികളും ഹോട്ടലുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ലൈംഗിക ചൂഷണം ; ഗേ ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ന്യൂഡല്‍ഹി : സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ലൈംഗിക ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനായി ചാടിയ 19വയസുകാരന് ഗുരുതര പരിക്ക്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് നാലാം നിലയില്‍ നിന്ന് എടുത്തുചാടിയത്. സുഹൃത്തിന്‍റെ, ഡല്‍ഹി – മുഖര്‍ജി നഗറിലെ ഫ്ലാറ്റില്‍ നേരിട്ട ലൈംഗിക ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാനാണ് താന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഈ വിദ്യാര്‍ഥി സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ പോകുന്നത്. ഗേ ഡേറ്റിങ് ആപ്പായ ബ്ലൂഡ് ആപ്പ് വഴിയാണ് വിദ്യാര്‍ഥി സുഹൃത്തിനെ പരിചയപ്പെടുന്നത്. വാട്‌സ് ആപ്പ് വഴിയും വീഡിയോ കോളിലൂടേയും ഇരുവരും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ വിദ്യാര്‍ഥി സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവിടെ മറ്റ് പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇവര്‍ ഈ വിദ്യാര്‍ഥിയെ ലൈംഗികമായി ശല്യം ചെയ്യാന്‍ ആരംഭിച്ചു.

ശല്യം സഹിക്കവയ്യാതെ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ച വിദ്യാര്‍ഥിയെ ഇവര്‍ വിട്ടില്ല. അങ്ങനെ ഭയചകിതനായാണ് വിദ്യാര്‍ഥി നാലാം നിലയില്‍ നിന്ന് ചാടിയത്. പരിക്കേറ്റ 19കാരനെ സംഭവസ്ഥലത്ത് ഉണ്ടായവരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group