Home Featured ബെംഗളൂരു : മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : മലയാളി വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : മലയാളി കോളേജ് വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു സോളദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ തൊഴിലാളി കബീറിനെയാണ് സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിന് സമീപമുള്ള കോളേജിലെ വിദ്യാർഥിനിയായ 18- കാരിക്കു നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്.സമീപത്തെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിക്കുന്ന പെൺകുട്ടി സ്ഥിരമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നതായിരുന്നു.

ഹോട്ടൽ മാനേജരെ കണ്ട് പണം നൽകി തന്റെ ഓൺലൈൻ അക്കൗണ്ടിലേക്ക് അയപ്പിക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത്. ഹോട്ടൽ മാനേജർ സ്ഥലത്തില്ലാതിരുന്നതിനാൽ പണം അയക്കാൻ പെൺകുട്ടി ജാഫറിനോട് ആവശ്യപ്പെട്ടു.ഇതിനിടെ ഇയാൾ പെൺകുട്ടിയെ മോശമായി സ്പർശിക്കുകയും അതിക്രമത്തിന് മുതിരുകയുമായിരുന്നു. രക്ഷപ്പെട്ട പെൺകുട്ടി സംഭവം വീട്ടുകാരെ അറിയിച്ചു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

മട്ടന്നൂരില്‍ കെ കെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചു, ഇനിയുള്ള സമയം ചുരുക്കുന്നു’; വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയില്‍ കെ കെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.21പേരാണ് നവകേരള സദസ്സില്‍ ഉള്ളതെങ്കിലും 3പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരില്‍ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതല്‍ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.

അതേസമയം, നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എംഎസ്‌എഫ് ഉള്‍പ്പെടെ മലപ്പുറത്ത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group