Home Featured ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല ലഭിച്ച സംഭവം; ഹോട്ടല്‍ പൂട്ടിച്ചു

ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ കോഴിത്തല ലഭിച്ച സംഭവം; ഹോട്ടല്‍ പൂട്ടിച്ചു

മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ച സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു.തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഹോട്ടലിന് ലൈസന്‍സില്ലെന്നും പരിസരം വൃത്തിഹീനമാണെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തിരൂര്‍ സ്വദേശിനി പ്രതിഭയുടെ പരാതിയിലാണ് നടപടി.കഴിഞ്ഞ ദിവസമാണ് മലപ്പുറം തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചത്.

തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ബിരിയാണിയില്‍ നിന്ന് കോഴിത്തല ലഭിച്ചത്. നാല് ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്. ഒരു പാക്കറ്റ് ബിരിയാണി തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്ന് കോഴിത്തല ലഭിച്ചത്. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടില്‍ കൊണ്ടുവന്ന രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചുകഴിഞ്ഞശേഷം മൂന്നാമത്തെ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് കോഴിയുടെ തല കണ്ടത്. തല വറുത്തെടുത്ത് ബിരിയാണിയില്‍ ചേര്‍ത്തതായിരുന്നു. കോഴിയുടെ കൊക്കും പൂവും തൂവലും കണ്ണുകളുമെല്ലാം ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് തിരൂര്‍ നഗരസഭ ആരോഗ്യവിഭാഗത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും പരാതി നല്‍കി.ഞായറാഴ്ച രാത്രി ഏഴോടെ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. പാര്‍സലായി കിട്ടിയ ബിരിയാണി പരിശോധിക്കുകയും ഹോട്ടല്‍ അടപ്പിക്കുകയുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group