ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളൊരുക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യതയെന്നും ഇതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് വാർഡുകൾ ഒരുക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. ഇതിനുപുറമേ എല്ലാ ജില്ലാ ആശുപത്രികളിലും ചുരുങ്ങിയത് 10 കിടക്കകളും അഞ്ച് ഐ.സി.യു. കിടക്കളും മാറ്റിവെക്കണമെന്നും നിർദേശമുണ്ട്.ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രി, കെ.സി. ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സി.വി. രാമൻ ആശുപത്രി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നീ ആശുപത്രികളോടാണ് ഐസൊലേഷൻ വാർഡുകളൊരുക്കാൻ ആവശ്യപ്പെട്ടത്.
പുതുവത്സരാഘോഷത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.അതേസമയം, ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതർ പറയുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സതേടേണ്ടിവരുന്നവരുടെ എണ്ണം കുറവാണ്.നേരത്തേ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞവരും മറ്റു അസുഖങ്ങളുള്ളവരും മുഖാവരണം ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. നിലവിൽ 200-ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം.
ശമനമില്ലാതെ മൂടല്‍മഞ്ഞ്; ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു
ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും കടുക്കുന്നു. കാഴ്ച പരിധി കുറഞ്ഞത് റോഡ് – റെയില്‍ – വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചു.ദില്ലി, ഹരിയാന, രാജസ്ഥാൻ ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടല്‍ മഞ്ഞ് അതിരൂക്ഷം. മൂടല്‍ മഞ്ഞ് കനത്തതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയിലും പരിസര പ്രദേശങ്ങളിലും വരുന്ന ദിവസങ്ങളില്‍ കൊടും തണുപ്പിന് സാധ്യതയെന്നും മൂടല്‍ മഞ്ഞ് രൂക്ഷമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ഒരിടവേളയ്ക്ക് ശേഷം ദില്ലിയില്‍ വായു മലിനീകരണം അതീവ രൂക്ഷമായി.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ദില്ലിയില്‍ അന്തരീക്ഷ താപനില കുറഞ്ഞത് ഏഴ് ഡിഗ്രിയാണ്. വായു ഗുണനിലവാരം വളരെ മോശമായി തുടരുകയാണ്.ദില്ലിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും ഇതോടൊപ്പം തന്നെ വര്‍ധിച്ചിരിക്കുകയാണ്.