മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രി മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കാൻ 6 മാസത്തെ സമയമാണ് കോടതി സർക്കാരിനു നൽകിയിരിക്കുന്നത്.ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ദൗർഭാഗ്യവശാൽ രാജ്യത്ത് ശവരതിയ്ക്കെതിരായ നിയമമില്ലെന്നും ശവരതി ക്രിമിനൽ കുറ്റകൃത്യമാക്കി കേന്ദ്രം നിയമം പാസാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സിസിടിവികൾക്കൊപ്പം മോർച്ചറികൾ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.
ആത്‌മഹത്യ, എയ്ഡ്സ് പോലുള്ള രോഗികൾ മരണപ്പെട്ടാൽ അത്തരം രോഗികളുടെ വിവരങ്ങൾ ആശൂപത്രികൾ രഹസ്യമാക്കി വെക്കണം. പൊതുജനത്തിന് നേരിട്ട് കാണാവുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റൂം തയ്യാറാക്കരുത്. മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാർക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.
മുസ്‍ലിം സ്ത്രീകളെ കുഞ്ഞുങ്ങളെയുണ്ടാക്കുന്ന ഫാക്ടറികളെന്ന് അധിക്ഷേപിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു: മുസ്‍ലിം സ്ത്രീകളെ കുഞ്ഞുങ്ങളെ നിര്‍മിക്കുന്ന ഫാക്ടറികളെന്ന് അധിക്ഷേപിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.കര്‍ണാടകയിലാണ് സംഭവം. റായ്ച്ചൂരിലെ ലിംഗസുഗൂര്‍ സ്വദേശി രാജു തുമ്ബകാണ് അറസ്റ്റിലായത്. വാട്സ്‌ആപ്പ് സ്റ്റാറ്റസിലാണ് രാജു തുമ്ബക് മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവെച്ചത്. തുമ്ബകിന്റെ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. പോസ്റ്റ് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ തുമ്ബകിനെതിരെ പൊലീസില്‍ പരാതിയെത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി തുമ്ബകിനെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെക്ഷൻ 295 (എ) (മതവികാരം വ്രണപ്പെടുത്തല്‍), 505 (1) (സി) (ഏതെങ്കിലും വിഭാഗത്തിനോ സമൂഹത്തിനോ എതിരെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വിടാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും.വിദ്വേഷ പ്രചാരണങ്ങള്‍ക്കും സദാചാര പൊലീസിങ്ങിനുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശ നല്‍കിയിരുന്നു. പിന്നാലെയാണ് രാജു തുമ്ബകിന്‍റെ അറസ്റ്റ്.