Home Featured കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി എറിഞ്ഞ്, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി എറിഞ്ഞ്, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

by കൊസ്‌തേപ്പ്

ബം​ഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ബാ​ഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതി തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 34കാരനായ ഭുജബാല കർജാ​ഗി ആണ് കൊല്ലപ്പെട്ടത്. ബാ​ഗൽകോട്ട ജില്ലയിലെ ജംഖണ്ഡി ന​ഗരത്തിന് സമീപത്തെ തക്കോഡ ​​ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഇയാൾ. 

റിപ്പോർട്ടുകൾ പ്രകാരം, ജൈന സമുദായത്തിൽപ്പെട്ട ഭുജബല, ക്ഷത്രിയ സമുദായത്തിൽ നിന്നുള്ള ഭാഗ്യശ്രീയുമായി ഒരു വർഷം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് ശേഷം, ദമ്പതികൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി എത്തുകയും മാതാപിതാക്കളിൽ നിന്ന് അകന്ന് താമസിക്കുകയും ചെയ്തു. ഇതിനിടയിൽ, മിശ്രവിവാഹത്തിന്റെ പേരിൽ സമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് മകളോടും മരുമകനോടും അഗാധമായ പക സൂക്ഷിച്ച പ്രതി തമ്മന ഗൗഡ, ഭുജബലക്കെതിരെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.

ഡിസംബർ 17 ന് ഗ്രാമത്തിനടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലൂടെ ഭുജബല കടന്നുപോകുമ്പോൾ പ്രതി കണ്ണിൽ മുളകുപൊടി എറിയുകയും വടിവാളുകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭുജബല മരണത്തിന് കീഴടങ്ങി. മറ്റ് രണ്ട് പേർ കൊലപാതകത്തിൽ പ്രതിയെ സഹായിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. കൂടാതെ, സംഭവത്തിൽ സവാലഗി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

പൊലീസുകാര്‍ സദാചാര പൊലീസ് ആകേണ്ട; കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങള്‍ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട നടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പൊലീസ് സേനകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.

വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സിഐഎസ്‌എഫ് കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍ പാണ്ഡെയെയാണ് സദാചാര പൊലീസ് ആരോപണത്തെത്തുടര്‍ന്ന് പിരിച്ചു വിട്ടത്. അപമര്യാദയായ പെരുമാറ്റമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2001 ഒക്ടോബറിലായിരുന്നു പാണ്ഡെക്കെതിരെ നടപടിയെടുത്തത്.

ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി 2014 ഡിസംബര്‍ 16 ന് സന്തോഷ് കുമാര്‍ പാണ്ഡെയെ പിരിച്ചു വിട്ടത് റദ്ദാക്കുകയും, സര്‍വീസില്‍ തിരിച്ചെടുക്കാനും ഉത്തവിട്ടു. നടപടിയെടുത്ത കാലം മുതലുള്ള ശമ്ബളം 50 ശതമാനം നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ അതുവഴി ബൈക്കില്‍ വന്ന മഹേഷ് ബി ചൗധരി, പ്രതിശ്രുത വധു എന്നിവരെ തടഞ്ഞു നിര്‍ത്തുകയും സദാചാര പൊലീസ് ചമഞ്ഞ് അപമര്യാദയോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. വിട്ടയക്കുന്നതിന് പ്രതിഫലമായി പരാതിക്കാരന്റെ വാച്ചും ഊരി വാങ്ങിയതായി പരാതിയില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group