ദില്ലി: 21കാരനായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി യൂട്യൂബർമാരായ ദമ്പതികൾ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വ്യാജ ബലാത്സംഗ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ യുവാവിൽ നിന്ന് പണം ഈടാക്കിയത്. സംഭവത്തെ തുടർന്ന് ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബർ ദമ്പതികൾക്കെതിരെ കേസെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. ഒരു പരസ്യ ഏജൻസി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്.ഓഗസ്റ്റിൽ പരാതി നൽകിയിരുന്നുവെങ്കിലും ദമ്പതികൾ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നതിനാൽ അറസ്റ്റ് നടന്നില്ല.
കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്. സെക്ടർ 50 പോലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടാൻ റെയ്ഡ് നടത്തുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ ഷാലിമാർബാഗ് നിവാസിയായ നാംറ ഖാദിർ എന്ന സ്ത്രീയുമായി ബാദ്ഷാപൂർ സ്വദേശിയും പരാതിക്കാരനുമായ യുവാവ് പരിചയപ്പെടുന്നത്.
പിന്നീട് സോഹ്‌ന റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവെച്ച് സംസാരിക്കാൻ ക്ഷണിച്ചു. മനീഷ് ബെനിവാൾ (വിരാട്) എന്ന യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കായി യുവതിക്ക് 2.50 ലക്ഷം രൂപ നൽകി. എന്നാൽ, പണം തിരികെ ചോദിച്ചപ്പോൾ യുവതി തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.
തുടർന്ന് ഇവർ സുഹൃത്തുക്കളായി. യുവതിക്കും യുവാവിനുമൊപ്പം നിരവധി രാത്രികൾ ചെലവഴിച്ചുവെന്നും ഇതിനിടെ ദമ്പതികൾ തന്റെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്‌തെന്നും യുവാവ് പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങിയെന്നും പലപ്പോഴായി 80 ലക്ഷത്തിലധികം യുവതി തട്ടിയെന്നും ഇയാൾ ആരോപിച്ചു.
പൊലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗ പരാതി നൽകുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പരാതിയെ തുടർന്ന് ഒക്ടോബർ 10 ന് പൊലീസ് ദമ്പതികൾക്ക് നോട്ടീസ് അയച്ചെങ്കിലും ഇടക്കാല ജാമ്യത്തിനായി അവർ ഗുരുഗ്രാം കോടതിയെ സമീപിച്ചു. ഐപിസി സെക്ഷൻ 388, 328, 406, 506, 34 പ്രകാരമാണ് കേസെടുത്തത്.
കോപ്പിയടിച്ചെന്ന് ആരോപണം; സ്വദേശിയായ 16-കാരന്‍ ജീവനൊടുക്കി
ബംഗളൂരു: ക്ലാസ് ടെസ്റ്റിനിടെ കോപ്പിയടിച്ചെന്ന ആരോപണം നേരിട്ട സ്കൂള്‍ വിദ്യാര്‍ഥി ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ബംഗളൂരു സംപിഗേഹള്ളി സ്വദേശിയായ 16 വയസുകാരനാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ചയാണ് സംപിഗേഹള്ളി പ്രദേശത്തെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക ക്ലാസില്‍ നിന്നും പുറത്താക്കിയത്.
കുറച്ച് സമയത്തിന് ശേഷം തിരികെ പ്രവേശിപ്പിച്ചെങ്കിലും വിദ്യാര്‍ഥി സ്കൂളില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലെ ഫ്ലാറ്റിന്‍റെ 14-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.