ബെംഗളൂരു : കാഡുബീസനഹള്ളിയിൽ വ്യവസായ മേഖലയിൽ നിർമിച്ച നൂറോളം വീടുകൾ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) പൊളിച്ചു നീക്കി. മുന്നറിയിപ്പ് നോട്ടീസ് നൽകാതെയാണ് വീടുകൾ പൊളിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ 100-ലേറെ പോലീസുകാരെ പ്രദേശത്ത് നിയോഗിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ജെ.സി.ബി.കളുമായെത്തി കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയപ്പോൾ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. പൊളിക്കുന്നത് തടയാൻ ചിലർ വീടുകൾക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊളിക്കൽ നടപടികൾ തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു.അപ്രതീക്ഷിത സംഭവമായതിനാൽ വീടുകളിലെ സാധനങ്ങൾ ആരും മാറ്റിയിരുന്നില്ല. പൊളിക്കാൻ തുടങ്ങിയപ്പോളാണ് ആളുകൾ വീടുകളിലെ സാധനങ്ങൾ മാറ്റിയത്.കോടതിയുത്തരവുമായിട്ടാണ് കെട്ടിടങ്ങൾ പൊളിക്കാനെത്തിയതെന്ന് കെ.ഐ.എ.ഡി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.
പിതാവിന്റെ പേരില്‍ നിര്‍മിച്ച വീട്ടില്‍ താമസിക്കാൻ പാകിസ്താനി പൗരൻ കേരളത്തിലെത്തുന്നു
പിതാവിന്റെ പേരില്‍ കോട്ടയത്ത് നിർമിച്ച വീട്ടില്‍ താമസിക്കാൻ പാകിസ്താനി പൗരൻ തൈമൂർ താരിഖ് അടുത്തദിവസം കേരളത്തിലെത്തും.തന്റെ ഭാര്യയുടെ സ്വദേശമായ പുതുപ്പള്ളിയിലാണ് ഈ പാക് സ്വദേശി വീട് വെച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹം കേരളത്തിലേക്ക് വരുന്നത്.ഷാർജയില്‍ വ്യവസായിയായ തൈമൂർ താരിഖ് കഴിഞ്ഞ ഓണക്കാലത്താണ് ആദ്യമായി കേരളത്തിലെത്തിയത്. ഓണം കൂടാനും ഭാര്യ ശ്രീജയുടെ വീടിനടുത്ത് പിതാവ് താരിഖിന്റെ പേരില്‍ നിർമിച്ച വീട്ടില്‍ താമസിക്കാനുമായിരുന്നു യാത്ര.പക്ഷെ, അന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വില്ലനായി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പുതുപ്പള്ളിയിലേക്ക് യാത്ര ചെയ്യാൻ അധികൃതർ ഇദ്ദേഹത്തിന് അനുമതി നല്‍കിയില്ല. ഒടുവില്‍ തൃശൂരിലെ കൊടുങ്ങല്ലൂരില്‍ താമസിച്ച് കേരളം ആസ്വദിച്ച് മടങ്ങി.
നീണ്ട വിസ നടപടി പൂർത്തിയാക്കി ഈമാസം 29ന് തൈമൂർ കേരളത്തിലേക്ക് വീണ്ടും യാത്രതിരിക്കും. താരിഖ് മൻസിലില്‍ കുടുംബത്തോടൊപ്പം താമസിക്കും.ടിക് ടോക്ക് അടക്കം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് പാകിസ്താനിയായ തൈമൂർ താരിഖും ഭാര്യ ശ്രീജ ഗോപാലും. വർഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് ഈ പാക് – മലയാളി ജോഡികള്‍ വിവാഹിതരായത്. ആദ്യമായി വീട്ടിലെത്തുന്ന പാകിസ്താനി മരുമകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് പുതുപ്പള്ളിയിലെ ബന്ധുക്കള്‍.