ബെംഗളൂരു: ദ്രൗപദിയുമായി ബന്ധപ്പെട്ട് കരഗോത്സവത്തിൽ കെട്ടിയാടുന്ന “വീരഗാസ’ എന്ന പാരമ്പര്യ നാടോടി നൃത്ത രൂപത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കന്നഡ ചിത്രമായ “ഹെഡ് ബുഷ് ‘ബഹിഷ്കരിക്കാനുള്ള പ്രചാരണവുമായി തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത്.
എൺപതുകളിൽ ബെംഗളൂരുവിലെ അധോലോക കുറ്റവാളിയായിരുന്ന അഗ്നി ശ്രീധറിന്റെ “ദാദാഗിരിയ ദിനഗളും’ എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള സിനിമയാണിത്. കരഗ ഉത്സവ സമിതിയും പരാതിയുമായി രംഗത്തുണ്ട്. ചിത്രത്തിലെ നായകൻ ധനഞ്ജയയുടെ പുരോഗമന ആശയങ്ങളും സിനിമയിലുടനീളം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
വാടക ഗര്‍ഭധാരണം നടത്തിയത് വിവാഹിതയായ യുവതി, നയന്‍താരയുടെ ബന്ധുവല്ല; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് ഇന്നലെ തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
അതേസമയം, ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയില്‍ ഇല്ല. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.നയന്‍താരയും വിഘ്നേഷ് ശിവനും 2016 മാര്‍ച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗര്‍ഭധാരണത്തിന് വേണ്ട എല്ലാ നടപടി ക്രമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാടക ഗര്‍ഭധാരണത്തിന് ദമ്ബതികള്‍ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാരേഖകളും ദമ്ബതികള്‍ അന്വേഷണസമിതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.