മൈസൂരു: ഹാസനിലെ ബേലൂരിലെ ചെന്നകേശവ രഥോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി ഖുർആൻ പാരായണം ചെയ്യുന്നതിനെതിരേ എതിർപ്പുമായി ഹിന്ദുസംഘടനകൾ. മതത്തിന് എതിരായതിനാൽ ഈ ആചാരം നടത്താൻ പാടില്ലെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധസൂചകമായി സംഘടനകൾ ചൊവ്വാഴ്ച ബന്ദ് നടത്തും.ഏപ്രിൽ നാലിനാണ് ചെന്നകേശവ രഥോത്സവം.
12-ാം നൂറ്റാണ്ടിൽ ഹൊയ്‌സാല രാജാവ് വിഷ്ണുവർധൻ നിർമിച്ച വിഷ്ണു ക്ഷേത്രമാണ് ചെന്നകേശവ. 1932 മുതലാണ് ഇവിടുത്തെ രഥോത്സവത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന ആചാരം തുടങ്ങിയത്.എന്നാൽ, നിർബന്ധമായി ഉൾപ്പെടുത്തിയതാണ് ഈ ആചാരമെന്നാണ് ഹിന്ദുസംഘടനകളുടെ വാദം.
കഴിഞ്ഞവർഷവും ഹിന്ദുസംഘടനകളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ഖുർആൻ പാരായണം നടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചാത്തലത്തിൽ സാമുദായിക ലഹളയുണ്ടാക്കാൻ സാധ്യതയുള്ള ഈവിഷയത്തെ ഏറെ ജാഗ്രതയോടെയാണ് ജില്ലാഭരണകൂടം നോക്കിക്കാണുന്നത്. അതേസമയം, വിഷയത്തിൽ ജില്ലാഭരണകൂടം പ്രതികരിച്ചിട്ടില്ല.
ഇന്ത്യയില്‍ ഒരേയൊരു റെയില്‍വേ സ്റ്റേഷന്‍ മാത്രമുള്ള സംസ്ഥാനം
ഒരു വലിയ റെയില്‍വേ ശൃംഖലയും ഏകദേശം 8000 റെയില്‍വേ സ്റ്റേഷനുകളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ.എന്നാല്‍ രാജ്യത്ത് ഒരു റെയില്‍വേ സ്റ്റേഷന്‍ മാത്രമുള്ള സംസ്ഥാനവുമുണ്ട്.ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലാണ് ഒരു റയില്‍വെ സ്റ്റേഷന്‍ മാത്രമുള്ളത്.മിസോറാമിലെ ബൈരാബി റെയില്‍വേ സ്റ്റേഷന്‍ ആണത്.മറ്റൊരു റെയില്‍വേ സ്റ്റേഷനും ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആളുകളും യാത്ര ചെയ്യാന്‍ ഈ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു.
അതേസമയം രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ റയില്‍വെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റയില്‍വെ പാലം കാശ്മീരില്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.റയില്‍വെ ഇതുവരെ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കന്‍ മലമടക്കുകളിലെ സിക്കിം എന്ന സംസ്ഥാനത്തെ റെയില്‍പ്പാതയുടെ നിര്‍മ്മാണം ഏതാണ്ട് അമ്ബതു ശതമാനത്തിന് മുകളില്‍ എത്തിയും നില്‍ക്കുന്നു