ബെംഗളൂരു യുജിസി നെറ്റ് പരീക്ഷയുടെ കന്നഡ ചോദ്യപ്പേപ്പറിൽ ഹിന്ദി ചോദ്യങ്ങൾ കടന്നു കൂടിയതോടെ പരീക്ഷ റദ്ദാക്കി അധികൃതർ. ഞായറാഴ്ച ഓൺലൈനായി നടത്തിയ പരീക്ഷയിൽ 100 ചോദ്യങ്ങളിൽ 90 ചോദ്യങ്ങളും ഹിന്ദി ഭാഷാ പ്രാവണ്യം അളക്കുന്നതുമായി ബന്ധപെട്ടായിരുന്നു. വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സംഭവം ബന്ധപ്പെട്ടവർ അറിയുന്നത്.