നാലുമാസമായി മരവിപ്പിച്ച ഇന്ധനവില പുനർനിർണയം അടുത്തയാഴ്ച്ച പുനരാരംഭിക്കുമ്ബോൾ പെട്രോൾ,ഡീസൽ വില പന്ത്രണ്ട് രൂപ വരെ കൂടുമെന്ന് റിപ്പോർട്ട്. എണ്ണ കമ്ബനികൾക്ക് നഷ്ടം ഒഴിവാക്കാൻ ഇത്രയും നിരക്ക് വർധന വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 120 ഡോളർ കടന്നിരുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഇന്നലെ 117 ഡോളർ വരെ എത്തിയിരുന്നു. 2012ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ചയാണ്. ഇതിന് പിന്നാലെ വില പുനർനിർണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികൾ.
- 73കാരിക്ക് മരുന്നിന് പകരം വീട്ടുജോലിക്കാരി ഒഴിച്ചത് ഹാർപികും സൺഡു ബാമും ചേർത്ത മിശ്രിതം; പതിയെ കാഴ്ച ശക്തി നഷ്ടപ്പെട്ടു! ഈ വേളയിൽ ഭാർഗവി അടിച്ചുമാറ്റിയത് പണവും സ്വർണ്ണാഭരണങ്ങളും
- ഊബറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രക്കാര്‍: മികച്ച റേറ്റിങ്ങുള്ള നഗരങ്ങളിൽ ബംഗളുരുവും ചെന്നൈയും