ബംഗളൂരു: ശിരോവസ്ത്ര സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനികളുടെ വ്യക്തിവിവരങ്ങളും മൊബൈല്‍ നമ്ബറുകളും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാര്‍ഥിനികളുടെ വ്യക്തിവിവരങ്ങളാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
പേരും വിലാസവും മൊബൈല്‍ നമ്ബറുമടക്കമുള്ള വിവരങ്ങളാണ് പുറത്തായതെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ ഉഡുപ്പി ജില്ല പൊലീസ് മേധാവി എന്‍. വിഷ്ണുവര്‍ധന് പരാതി നല്‍കി. മൊബൈല്‍ നമ്ബറുകള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് സാമൂഹികവിരുദ്ധര്‍ക്ക് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള സാഹചര്യമൊരുങ്ങുമെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സമൂഹ മാധ്യമങ്ങളിലെ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി ജില്ല പൊലീസ് മേധാവി എന്‍. വിഷ്ണുവര്‍ധന്‍ പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയില്‍ ഹരജി നല്‍കിയ വിദ്യാര്‍ഥിനികളുടെ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.