ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങള്‍ ഉടന്‍ തീര്‍ക്കണമെന്ന് സുപ്രിംകോടതി. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമര്‍പ്പിച്ച ഹരജിയില്‍ ഒമ്ബതുദിവസമായി സുപ്രിംകോടതിയില്‍ വാദം നടക്കുകയാണ്. ഹരജിക്കാരുടെ അഭിഭാഷകനോട് വ്യാഴാഴ്ച ഒരു മണിക്കൂറിനുള്ളില്‍ വാദം തീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
‘ഞങ്ങള്‍ക്ക് ക്ഷമ നഷ്ടപ്പെടുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു മണിക്കൂര്‍ സമയം തരാം. അതിനുള്ളില്‍ വാദം മുഴുവന്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ നടക്കുന്നത് അധിക ഹിയറിങ്ങാണെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.
ക്ഷമയോടെ ഞങ്ങളുടെ വാക്കുകള്‍ കേട്ട ജസ്റ്റിസുമാരെ അഭിനന്ദിക്കുന്നതായി ഹുസേഫ അഹമ്മദ് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന് സരമായി കേസ് പരിഗണിച്ച ബെഞ്ചും തിരിച്ചു ചോദിച്ചു.
വ്യാഴാഴ്ച ഒരു മണിക്കൂര്‍ സമയം നല്‍കുമെന്ന് നിരീക്ഷിച്ച ബെഞ്ച് ഇനി അതിനപ്പുറം പോകാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. കര്‍ണാടകയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ നവദ്ഗി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് എന്നിവര്‍ വാദിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ ഹരജിക്കാര്‍ക്ക് വേണ്ടിയും ഹാജരായി.
ജീവനക്കാരുടെ മാനസികാരോഗ്യമാണ് പ്രധാനം; 11 ദിവസത്തെ റീചാര്‍ജ്ജ് ബ്രേക്ക് പ്രഖ്യാപിച്ച് മീശോ
ജീവനക്കാരുടെ മാനസികാരോഗ്യം കണക്കിലെടുത്ത് തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം 11 ദിവസത്തെ അവധി പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീശോ. ജീവനക്കാരുടെ മാനസികാരോഗ്യത്തിന് എല്ലായ്‌പ്പോഴും തങ്ങള്‍ മുന്‍ഗണന നല്‍കാറുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കമ്ബനിയിലെ എല്ലാവര്‍ക്കുമായി ‘റീസെറ്റ് ആന്റ് റീചാര്‍ജ്ജ് ബ്രേക്ക്’ നല്‍കുന്നത്.
മീശോയുടെ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ ഉത്സവ സീസണിന് ശേഷം , ജോലിയില്‍ നിന്ന് പൂര്‍ണമായി വിട്ട് കൊണ്ട് ജീവനക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരമാണിതെന്ന് മീശോയുടെ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബന്‍വാള്‍ പറഞ്ഞു.
ജോലി മെച്ചപ്പെടണമെങ്കില്‍ അവിടെ ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യവും മെച്ചപ്പെടണം. എല്ലാവര്‍ക്കും ഒന്ന് റീചാര്‍ജ്ജ് ചെയ്യാന്‍ ഈ ബ്രേക്ക് ആവശ്യമാണെന്നും സഞജീവ് പറയുന്നു. ഇന്ന് മുതല്‍ നവംബര്‍ 1 വരെയാണ് അവധി. നേരത്തേയും ജീവനക്കാര്‍ക്ക് വേണ്ടി സമാനമായ പ്രഖ്യാപനങ്ങളിലൂടെ മീശോ ശ്രദ്ധ നേടിയിട്ടുണ്ട്.