Home Featured കർണാടകയിൽ ഹിജാബ് വിവാദം അയയുന്നില്ല; യൂണിഫോം ചട്ടം നിർബന്ധം;രാജ്യത്തെ പെൺമക്കളുടെ ഭാവി കളയരുതെന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ ഹിജാബ് വിവാദം അയയുന്നില്ല; യൂണിഫോം ചട്ടം നിർബന്ധം;രാജ്യത്തെ പെൺമക്കളുടെ ഭാവി കളയരുതെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു : ഹിജാബ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ, വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നു ഉത്തരവിൽ പറയുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ മാനേജ്മെന്റ് അംഗീകരിച്ച യൂണിഫോം ധരിക്കണം. പിയു കോളജുകളിൽ കോളജ് വികസന കൗൺസിൽ (സിഡിസി) അംഗീകരിച്ച യൂണി ഫോം ധരിക്കണം. യൂണിഫോം നിബന്ധന ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിൽ പ്രദേശത്തെ ക്രമസമാധാന നില തകരാറിലാകാത്ത വിധത്തിൽ സമത്വത്തിനും ഐക്യത്തിനും ചേർന്ന് തരത്തിലുള്ള വസ്ത്രം ധരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് യൂണിഫോമിന്റെ കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാം. 1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ യൂണിഫോം പട്ടതന്നെ തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിയിച്ചു.

അതേസമയം, ഹിജാബ് (ശിരോവസ്ത്രം ധരിച്ചു കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ സർക്കാർ കോളജിൽ മുസ്ലിം വിദ്യാർഥിനികളുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കോളജിന് അവധി നൽകി. യൂണിഫോമിന്റെ ഭാഗമായ ദുപ്പ്ട്ട തട്ടമായി ധരിക്കാമെന്നിരിക്കെ ഹിജാബ് തന്നെ വേണമെന്നു വാശിപിടിക്കരുതെന്നാണു കോളജ് അധികൃതരുടെ നിലപാട്. അതിനിടെ, മുസ്ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ കാവിഷാൾ ധരിച്ചുള്ള പ്രതിഷേധവുമായി ഒരു സംഘം വിദ്യാർഥികൾ വീണ്ടും രംഗത്തെത്തി. ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹർജി 8നാണു ഹൈക്കോടതി പരിഗ ണിക്കുന്നത്.

അതേസമയം ഹിജാബിന്റെ പേരിൽ രാജ്യത്തെ പെൺമ ക്കൾക്കു മികച്ച വിദ്യാഭ്യാസ ത്തിനുള്ള അവസരം നിഷേധി ച്ച് ഭാവി ഇല്ലാതാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്ന തെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാദേവതയായ സരസ്വതി
എല്ലാവർക്കും ഒരേപോലെ യാണ് അറിവു പകരുന്നതെ ന്നും അതിൽ വിഭാഗീയത ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്ന തെന്നും പാഠ്യകേന്ദ്രങ്ങളിലെ താലിബാൻ വൽക്കരണം അനുവദിക്കില്ലെന്നും ബിജെ പി കർണാടക പ്രസിഡന്റ് നളിൻകുമാർ കട്ടീൽ പ്രതികരിച്ചു.

വിദ്യാഭ്യാസം ലഭിക്കുന്നതിന് ഹിജാബ് ആവശ്യമാണെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കുന്നി ല്ലെന്നും ട്വീറ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group