ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്. കുടകിൽ 30 വിദ്യാർഥികളും ശിവമോഗയിൽ 13 വിദ്യാർഥികളുമാണ് പരീക്ഷ ബഹിഷ്കരിച്ചു. കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് വിദ്യാർഥിനികൾക്ക് കർണാടകയിലെ സ്കൂളുകൾ നേരത്തെതന്നെ നിർദേശം നൽകിയിരുന്നു. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.എന്നാൽ അടച്ചുപൂട്ടിയ സ്കൂളുകൾ തിങ്കളാഴ്ച്ച തുറന്നപ്പോൾ ചിലർ ഹിജാബും ബുർഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്കൂൾ അധിക്യതർ ഇടപെടുകയും ഹിജാബും ബുർഖയും അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു അനുസരിക്കാതിരുന്ന ചിലർ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.
ഹിജാബ് ധരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ കർണാടക സർക്കാരിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. ഹിജാബ് വിലക്കിനെതിരെ തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു. ത്രിവർണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെൺകുട്ടികളും പ്രതിഷേധ റാലികളിൽ പങ്കെടുത്തത്. അതേസമയം കർണാടകയിൽ രണ്ട് സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയത്തിന്റെ പേരിൽ വിദ്യാർത്ഥിനികളെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിച്ചില്ല. കോടാഗുവിൽ 30 വിദ്യാർത്ഥിനികളെ ആണ് പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചത്.ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അധ്യാപകർ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്ന് ശിവമൊഗ്ഗയിൽ 13 വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്കരിച്ചു. ഞങ്ങൾക്ക് പരീക്ഷ എഴുതേണ്ട ഹിജാബ് ധരിച്ചാൽ മതിയെന്നാണ് വിദ്യാർത്ഥികളുടെ വാദം