കോഴിക്കോട്: കര്‍ണാടക ഹൈകോടതിയുടെ ഹിജാബ് നിരോധന വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചു.സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരാണ് അഭിഭാഷകന്‍ മുഖേന ഹരജി നല്‍കിയത്.
ഹിജാബ് നിരോധനം ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈകോടതിക്ക് തെറ്റപറ്റിയെന്നും ഹരജിയില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖവും കഴുത്തും ശിരോവത്രം ഉപയോഗിച്ച് മറക്കണമെന്ന് ഖുര്‍ആനിലുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രത്തിനേര്‍പ്പെടുത്തിയ നിരോധനം ശരിവെച്ച് കര്‍ണാടക ഹൈകോടതി ഉത്തരവിറക്കിയിരുന്നു.